കാഞ്ഞങ്ങാട് മഡിയൻ സ്വദേശി കെ വി വേണുഗോപാലിന് സംസ്ഥാനത്തെ മികച്ച മീറ്റർ റീഡർക്കുള്ള പുരസ്ക്കാരം സമ്മാനിച്ചു

Share

‍കാസറഗോഡ് : കേരള ജല അതോറിറ്റിയിലെ സംസ്ഥാന തലത്തിലെ ഏറ്റവും മികച്ച മീറ്റർ റീഡർക്കുള്ള പുരസ്കാരം കെ വി വേണുഗോപാലിന് സമ്മാനിച്ചു.

തിരുവനന്തപുരം ജലഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് റോഷി അഗസ്റ്റിൻ ആണ് പുരസ്ക്കാരം നൽകിയത്
കീർത്തി പത്രവും മൊമെന്റോയും ക്യാഷ് അവാർഡും അടങ്ങുന്നതാണ് പുരസ്ക്കാരം.

ജല ജീവൻ മിഷന്റെ ഭാഗമായി 82 ജല പരിശോധനാ ലാബുകൾ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കുന്ന ചടങ്ങിലാണ് വിവിധ മേഖലയിലെ ജീവനക്കാർക്ക് സ്തുത്യർഹ സേവനത്തിന്റെ അടിസ്ഥാനത്തിൽ പുരസ്ക്കാരം നൽകിയത്.
ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു , എ. എൽ എ പ്രമോദ് തുടങ്ങി രാഷ്ട്രീയ സാമൂഹിക ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ്‌ അസോസിയേഷൻ കാസറഗോഡ് ജില്ലാ സെക്രെട്ടറി കൂടിയായ വേണുഗോപാൽ കാഞ്ഞങ്ങാട് മഡിയൻ സ്വദേശിയാണ്.
വനിതാ സിവിൽ പോലീസ് ഓഫീസർ ശ്രീജ ആണ് ഭാര്യ.

Back to Top