അമ്പലത്തറയിൽ 11 മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

Share

കാസർകോട്: പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർകോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇന്നലെ കുഞ്ഞിന്റെ മുത്തശ്ശി മരിച്ചിരുന്നു. കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് അപകടം നടന്നത്. മുറ്റത്ത് സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിലാണ് കുഞ്ഞ് വീണത്. മുത്തശി പ്രായാധിക്യം മൂലമുള്ള പ്രയാസങ്ങളെ തുടർന്നാണ് ഇന്നലെ മരിച്ചത്.

Back to Top