സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഡ നീക്കങ്ങളവസാനിപ്പിക്കണമെന്ന് ബിരിക്കുളം സർവ്വീസ് സഹകരണ ബേങ്ക്

സഹകരണ മേഖലയെ തകർക്കരുത്
സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഡ നീക്കങ്ങളവസാനിപ്പിക്കണമെന്ന് ബിരിക്കുളം സർവ്വീസ് സഹകരണ ബേങ്ക് 2021-22 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.ജനറൽ ബോഡി യോഗം പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സഹകരണ ബേങ്കുകളിലെ മാരക രോഗം ബാധിച്ച അംഗങ്ങൾക്കുള്ള സംസ്ഥാന ഗവൺമെൻ്റ് പദ്ധതിയായ അംഗ സമാശ്വാസ നിധിയിൽ നിന്നുള്ള തുക പരിപാടിയിൽ വെച്ച് അദ് ദേഹം വിതരണം ചെയ്തു.യോഗത്തിൽ ബേങ്ക് പ്രസിഡൻറ് സി എച്ച് അബ്ദുൾ നാസർ അദ്ധ്വക്ഷത വഹിച്ചു.ആഡിറ്റ് ഇൻസ്പെക്ടർ വി സുനിൽ കുമാർ, മുൻ പ്രസിഡൻ്റ് പി എൻ രാജ്മോഹൻ, രാജേഷ് വി എന്നിവർ സംസാരിച്ചു. ബേങ്ക് സെകട്ടറി എ ബിന്ദു റിപ്പോർട്ടവതരിപ്പിച്ചു’ ബേങ്ക് വൈസ് പ്രസിഡൻറ് ടിഎ രവീന്ദ്രൻ സ്വാഗതം പറഞ്ഞു