ഭിന്നശേഷി കുട്ടികൾക്കുള്ള സഹവാസ ക്യാമ്പ് 27, 28 തിയ്യതികളിൽ കീഴ്മാല സ്ക്കൂളിൽ: സംഘാടക സമിതി രൂപീകരിച്ചു.

Share

കരിന്തളം:ചിറ്റാരിക്കാൽ ബി ആർ സി യുടെ കീഴിലുള്ള ഭിന്നശേഷി കുട്ടികൾക്കായി നടത്തുന്ന രണ്ടുദിവസത്തെ സഹവാസ ക്യാമ്പ് 27, 28 തിയ്യതികളിലായി കീഴ്മാല എ എൽ പി സ്കൂളിൽ വെച്ച് നടക്കും. സഹവാസ ക്യാമ്പിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണയോഗം സ്ക്കൂളിൽ വെച്ച് ചേർന്നു. പി ടി എ പ്രസിഡന്റ് വാസു കരിന്തളം അധ്യക്ഷത വഹിച്ചു. കിനാനൂർ – കരിന്തളം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അജിത് കുമാർ , വാർഡ് മെമ്പർ ബിന്ദു ടി.എസ് സ്കൂൾ മാനേജർ ചന്ദ്രൻ എം.കെ, പ്രധാനാധ്യാപിക എൻ.എംപുഷ്പലത, പിടിഎ വൈസ് : പ്രസിഡന്റ് പ്രചോദ് ടി ആർ, മദർ പിടി എ പ്രസിഡന്റ് സരിത ഇ കൂടാതെ രക്ഷിതാക്കളും നാട്ടുകാരും ,ചിറ്റാരിക്കാൽ ബിആർസി യിലെ ക്ലസ്റ്റർ കോഡിനേറ്റർമാരും ,സ്പെഷ്യൽഎഡ്യൂക്കേറ്റർമാരും യോഗത്തിൽ സംബന്ധിച്ചു. ഭാരാവാഹികളായി വാസു കരിന്തളം ( ചെയർമാൻ ) , പ്രചോദ് ടി.ആർ (വൈ: ചെയർമാൻ) ,ക്ലസ്റ്റർ കോർഡിനേറ്റർ പി. പുഷ്പാകരൻ (കൺവീനർ), സ്ക്കൂൾ പ്രധാന അധ്യാപിക എൻ.എം പുഷ്പലത ( ജോ: കൺവീനർ) തെരഞ്ഞെടുത്തു. കൂടാതെ വിവിധ മേഖലകളിലുള്ള പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് ജനകീയ സബ് കമ്മിറ്റിയും രൂപീകരിച്ചു.

Back to Top