ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമ്മേളനം: നീലേശ്വരത്ത് ജില്ലാതല സെമിനാർ നടത്തി

Share

നീലേശ്വരം : ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാതല സെമിനാർ നടത്തി. സാംസ്കാരിക മൂലധനവും വികസനവും എന്ന വിഷയത്തിൽ നടന്ന സെമിനാർ ചിന്മയ മിഷൻ കേരള ഘടകം തലവൻ സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല മലയാള വിഭാഗം മുൻ തലവൻ ഡോ.എ.എം.ശ്രീധരൻ, എളേരിത്തട്ട് ഇകെഎൻഎം ഗവ. കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ.സി.ബാബു എന്നിവർ വിഷയാവതരണം നടത്തി. മുരളീധരൻ പാലമംഗലം അധ്യക്ഷത വഹിച്ചു. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് അസിസ്റ്റന്റ് പ്രഫസർ സി.പി.രാജീവൻ മോഡറേറ്റർ ആയി. ഭാരതീയ വിചാരകേന്ദ്രം നീലേശ്വരം സ്ഥാനീയസമിതി കൺവീനർ എം.ചന്ദ്രശേഖരൻ സ്വാഗതവും സുരേഷ് കൊക്കോട്ട് നന്ദിയും പറഞ്ഞു.

Back to Top