ക്രിസ്മസ് ലോകത്തെ ഒരുമിപ്പിക്കുന്ന ഉത്സവം: റവ: ഫാദർ മാത്യു ഇളം തുരുത്തിപ്പടവിൽ

Share

കാഞ്ഞങ്ങാട്: ലോകം മുഴുവൻ ഒരു കുടക്കീഴിലാവുന്ന ഒരുമയുടെ ഉത്സവമാണ് ക്രിസ്തുമസ് എന്നും ഓരോ മനുഷ്യനിലും നന്മയുടെ പുൽക്കൂട് സൃഷ്ടിക്കുകയാണ് ആഘോഷങ്ങളിലൂടെ സാധ്യമാകുന്നതെന്നും റവ: ഫാദർ മാത്യു ഇളം തുരുത്തിപ്പടവിൽ അഭിപ്രായപ്പെട്ടു.സപര്യ സാംസ്കാരിക സമിതിയുടെയും കാഞ്ഞങ്ങാട് മിംടെക് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ മഹാകവി എസ് രമേശൻ നായർ സ്മൃതി ഗാനമാലിക പുരസ്കാര സമർപ്പണച്ചടങ്ങിൽ ക്രിസ്മസ് സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.പുൽക്കൂട് എന്നത് ഒരു പ്രതീകമാണ്.സ്നേഹാലയം, വിദ്യാലയം,ആതുരാലയം,അനാഥമന്ദിരം എന്നീ പ്രതീകങ്ങളാണ് പുൽക്കൂട് സൂചിപ്പിക്കുന്നതെന്നുംഫാദർ അഭിപ്രായപ്പെട്ടു.ചടങ്ങിൽ ഗാനമാലിക പുരസ്കാര സമർപ്പണം പ്രശസ്ത സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ് നിർവഹിച്ചു.മികച്ച ഗായകനുളള ഗാനമാലിക പുരസ്കാരം അഭിലാഷ് വിഷ്ണുമംഗലവും, മികച്ച ഗായികയ്ക്കുള്ള ഗാനമാലിക പുരസ്കാരം ശ്രീനന്ദ വിജയരാജും ഏറ്റുവാങ്ങി.പ്രത്യേക ജൂറി പുരസ്കാരം ഹരിഗോവിന്ദ് മേനോൻ, അഭിഷേക് മുരളി, ദേവനന്ദ ബി എസ്,നിസരി സോളമൻ,ഭവ്യകൃഷ്ണ, കൃഷ്ണേന്ദു പയ്യന്നൂർ, തങ്കമണി കുഞ്ഞികൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.കാവ്യശ്രീ പുരസ്കാര ജേതാവ് ആനന്ദകൃഷ്ണൻ എടച്ചേരി,യുവകവയിത്രി ലിബാന ജലീൽ എന്നിവരെ ആദരിച്ചു.സുകുമാരൻ പെരിയച്ചൂർ അധ്യക്ഷത വഹിച്ചു.കുഞ്ഞപ്പൻ തൃക്കരിപ്പൂർ, അജയകുമാർ നെല്ലിക്കാട്ട്, അതുല്യ ജയകുമാർ, അനിൽ കുമാർ പട്ടേന,രാജി മിംടെക് എന്നിവർ സംസാരിച്ചു.

Back to Top