ഔഫ് അബ്ദുൾ റഹ്മാൻ അനുസ്മരണം കാഞ്ഞങ്ങാട്:

Share

ഔഫ് അബ്ദുൾ റഹ്മാൻ അനുസ്മരണം കാഞ്ഞങ്ങാട്:-മുസ്ലിം ലീഗുകാർ കൊലപ്പെടുത്തിയ കല്ലുരാവി പഴയകടപ്പുറത്തെ ഡിവൈഎഫ്ഐ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമായിരുന്ന ഔഫ് അബ്ദുൾ റഹ്മാന്റെ രണ്ടാം രക്തസാക്ഷി ദിനചാരണത്തിൽ ഡിവൈഎഫ്ഐ അനുസ്മരണം നടത്തി.കല്ലുരാവിയിൽരാവിലെ ജില്ലാ പ്രസിഡണ്ട് ഷാലു മാത്യു പതാക ഉയർത്തി.ബ്ലോക്ക് പ്രസിഡന്റ്‌ വിപിൻ ബല്ലത്ത് അധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന അനുസ്മരണയോഗംജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു.വി വി രമേശൻ,കെ രാജ്മോഹൻ,കെ സബീഷ്,പി. കെ. നിഷാന്ത്,വി.ഗിനീഷ്, എൻ. വി. ബാലൻ, പ്രിയേഷ്. എൻ,അനീഷ് കുറുമ്പാലം,വി. പി. അമ്പിളി, ഹരിത നാലപ്പാടം,വിനേഷ് ഞാണിക്കടവ് എന്നിവർ സംസാരിച്ചു.
തുടർന്ന് ജില്ലാ ആശുപത്രിയിൽര ക്തസാക്ഷിയുടെ ജ്വലിക്കുന്ന ഓർമ്മയ്ക്കായി സാമൂഹ്യ നന്മയ്ക്കായി നിരവധി ഡിവൈഎഫ്ഐ പ്രവർത്തകർ രക്ത ദാനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ് ഉൾപ്പെടെ നിരവധി പ്രവർത്തകർ രക്തം ദാനം ചെയ്തു.വൈകുന്നേരം നാലുമണിക്ക്കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ അനുസ്മരണ പൊതുയോഗം നടക്കും. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക്. സി. തോമസ് ഉത്ഘാടനം ചെയ്യും.പുതിയ കോട്ടമാന്തോപ്പ് മൈതാനിയിൽ നിന്ന് വളണ്ടിയർമാർച്ചും പ്രകടനവും ആരംഭിക്കും.

Back to Top