സ്വാമി ഭൂമാനന്ദപുരി സ്മൃതി സംഗമം 24 ന്

Share

സ്വാമി ഭൂമാനന്ദപുരി
സ്മൃതി സംഗമം 24 ന്

കാഞ്ഞങ്ങാട്: സത്സംഗ സമിതി കാഞ്ഞങ്ങാട് 24 ന് സ്വാമി ഭൂമാനന്ദപുരി സ്മൃതി സംഗമം നടത്തും.
വൈകുന്നേരം 4 മണിക്ക് കോട്ടച്ചേരി കുന്നുമ്മൽ എൻഎസ്എസ് ഓഡിറ്റോറിയത്തിലാണ് സംഗമം. ചിന്മയ മിഷൻ ആചാര്യൻ സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ചീമേനി അവധൂതാശ്രമത്തിലെ സാധു വിനോദ്ജി പ്രഭാഷണം നടത്തും. അഡ്വ.കെ.സതീഷ് കുമാർ അധ്യക്ഷത വഹിക്കും. ഗോവിന്ദൻ മാസ്റ്റർ കൊട്ടോടി, സി.എം.മനോജ് കുമാർ, ഗണേഷ് ഷേണായി കോട്ടപ്പാറ, ഉപ്പള കൊണ്ടേവൂർ നിത്യാനന്ദാശ്രമത്തിലെ ഡോ. ഗോപിനാഥ്, പി.ദാമോദര പണിക്കർ , പയ്യന്നൂർ സനാതൻ ഹിത ചിന്തക് സെക്രട്ടറി ടി.രമേശ് ജി ഉൾപ്പെടെയുള്ളവർ അനുസ്മരണം നടത്തും. അഡ്വ.മധുസൂദനൻ സ്വാഗതവും എസ്.പി.ഷാജി നന്ദിയും പറയും. നാമജപവും പുഷ്പാർച്ചനയും ഉണ്ടാകും. സ്വാമി ചിദാനന്ദപുരിയുടെ ശിഷ്യനും മൂന്നാം മൈൽ ശ്രീശങ്കരം സനാതന ധർമ പഠനകേന്ദ്രം സ്ഥാപകാചാര്യനുമായ സ്വാമി ഭൂമാനന്ദ പുരി ഡിസംബർ എട്ടിനാണ് മഹാസമാധി പ്രാപിച്ചത്. വിവരങ്ങൾക്ക്: 9744762918.

Back to Top