ക്രിസ്മസ് പുതുവൽസരത്തോടനുബന്ധിച്ച് ഹോട്ടൽ ബേക്കറി കൂൾ ബാർ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പരിശോധന

Share

ക്രിസ്മസ് പുതുവൽസരത്തോടനുബന്ധിച്ച് വിപണി ഉണർന്നതോടെ ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി വെള്ളരിക്കുണ്ട് ബ്ളോക്ക് രോഗ്യ കേന്ദ്ര പരിധിയിൽ നിർമ്മാണ യൂണിറ്റുകളിലും ബേക്കറി വിതരണ കേന്ദ്രങ്ങളിലും ഹോട്ടൽ കൂൾ ബാർ എന്നിവിടങ്ങളിലും പൊതുജനാരോഗ്യ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ ഷെറിൻ വൈ എസ്, നിരോഷ വി എന്നിവർ നേതൃത്വം നൽകി. പരിശോധന തുടർ ദിവസങ്ങളിലും നടത്തുന്നതാണ്. എല്ലാ സ്ഥാപനങ്ങളും കേന്ദ്ര പുകയില നിരോധന നിയമമനുസരിച്ചുള്ള ബോർഡുകൾ പ്രദർശിപ്പിക്കണമെന്നും സ്ഥാപനവുംപരിസരവും ശുചിയാക്കി വക്കണമെന്നും ഹെൽത്ത് ഇൻസ്പക്ടർ അജിത് സി ഫിലിപ്പ് അറിയിച്ചു. പരിശോധനയിൽ ചില സ്ഥാപനങ്ങളിൽ കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ വിൽപ്പന വസ്തുക്കളോടൊപ്പം കണ്ടെത്തുകയുണ്ടായി. കാലവധി കഴിഞ്ഞവ വിൽപന വസ്തുക്കളോടാപ്പം വക്കാൻ പാടുള്ളതല്ല. എല്ലാ മാസവും സ്റ്റോക്ക് പരിശോധിച്ചാൽ ഈ പ്രശ്നം ഒഴിവാക്കാം. പൊതു ജനങ്ങൾ ലേബലിലെ കാലാവധി പരിശോധിച്ച് ഉത്പന്നങ്ങൾ തിരിഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

Back to Top