അക്ഷരങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ സഹൃദനായ പൊതുപ്രവർത്തകനായിരുന്നു പി.ടി.തോമസെന്ന് മുൻ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് അഭിപ്രായപ്പെട്ടു

അക്ഷരങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ സഹൃദനായ പൊതുപ്രവർത്തകനായിരുന്നു പി.ടി.തോമസെന്ന് മുൻ കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് അഭിപ്രായപ്പെട്ടു. നീലേശ്വരം തൈക്കടപ്പുറം അഴീത്തലയിൽ ആരംഭിച്ച പി.ടി.തോമസ് ഗ്രന്ഥാലയം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഖാദർ മാങ്ങാട്. പി.ടി.തോമസിന്റെ ഛായാപടം മാനവ സംസ്കൃതി സംസ്ഥാന വൈസ് ചെയർമാൻ എം. അസിനാർ അനാഛാദനം ചെയ്തു. ഗ്രന്ഥശാലയിലേക്ക് പത്തോളം പുസ്തകങ്ങൾ ഖാദർ മാങ്ങാടിന് കൈമാറി ആറ് വയസ്സുകാരി നയന പ്രവീൺ പുസ്ത പുസ്തകശേഖരണ പരിപാടിക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ പി.കെ.സുഗുണൻ ആദ്ധ്യക്ഷം വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി.സുരേഷ്, നഗരസഭാ കൗൺസിലർമാരായ പി.കെ.ലത ,വിനു നിലാവ്,മാനവ സംസ്കൃതി ജില്ലാ ചെയർമാൻ എ.കെ.ശശിധരൻ , സെക്രട്ടറി മഡിയൻ ഉണ്ണികൃഷ്ണൻ, എൻ.കെ. രത്നാകരൻ, പ്രവീൺ തോയമ്മൽ, രാഘവൻ കുളങ്ങര എന്നിവർ പ്രസംഗിച്ചു. മധു ഉദിനൂർ സ്വാഗതവും കെ.പ്രകാശൻ നന്ദിയും പറഞ്ഞു.
(ഫോട്ടോ: തൈക്കടപ്പുറം അഴീത്തലയിൽ മാനവ സംസ്കൃതി മുൻകൈയെടുത്ത് ആരംഭിച്ച പി.ടി.തോമസ് ഗ്രന്ഥാലയം മുൻ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് ഉൽഘാടനം ചെയ്യുന്നു )