വിലക്കയറ്റം ഹോട്ടലുകൾ കടുത്ത പ്രതിസന്ധിയിൽ : കേരള ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ

Share

കാസർഗോഡ് : വിലക്കയറ്റം മൂലം ഹോട്ടൽ വ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്നും ഇരുപത് ശതമാനത്തോളം ഹോട്ടലുകൾ അടച്ചുപൂട്ടിയതായും കേരള ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി അഭിപ്രായപ്പെട്ടു .അസോസിയേഷന്റെ കാസർഗോഡ് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്യാസ് , നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പാലിൻറെ വിലവർധനവും ദിനംപ്രതി ഹോട്ടൽ മേഖലയ്ക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയത്. ഹോട്ടൽ അടച്ചുപൂട്ടലുകൾ ഒരുപാട് തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തട്ടുകടകൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേകം സ്ഥലം അനുവദിക്കുമെന്ന.തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് ജില്ലയിൽ ഉടൻ നടപ്പിലാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ തദ്ദേശസ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അബ്ദുള്ള താജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാരായണ പൂജാരി, ട്രഷറർ രാജൻ കളക്കര , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സത്യനാഥൻ ബോവിക്കാനം, അജേഷ് നുള്ളിപ്പാടി എന്നിവർ സംസാരിച്ചു.

 

Back to Top