മംഗല്‍പാടിയില്‍ യു.ഡി.എഫില്‍ അസംതൃപ്തരായവര്‍ എന്‍.സി.പി യിലേക്ക്

Share

മംഗല്‍പാടിയില്‍ യു.ഡി.എഫില്‍ അസംതൃപ്തരായവര്‍ എന്‍.സി.പി യിലേക്ക്

ഉപ്പള: മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ യു ഡി എഫില്‍ ഉരുണ്ടുകൂടിയ വിഭാഗീയത മറനീക്കി പുറത്തുവന്നതില്‍ അസംതൃപ്തരായി നിരവധിപേര്‍ എന്‍.സി.പിയില്‍ ചേര്‍ന്നതായി മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.
അഷ്റഫ് പച്ചിലംമ്പാറയുടെ നേതൃത്വത്തിലാണ് നിരവധിപേര്‍ എന്‍.സി.പിയിലേക്ക് ചേര്‍ന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച നസീര്‍ ബപ്പായിത്തൊട്ടി, ഹരീഷ്, മെഹ്മൂദ് ഹോസങ്കടി, മുബഷിറ, അബ്ദുല്‍ ഹമീദ് ഉള്‍പ്പെടെ എന്‍ സി പി യില്‍ ചേര്‍ന്നവര്‍ക്ക് ഉപ്പളയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് എന്‍ സി പി ജില്ലാ പ്രസിഡന്‍റ് കരിം ചന്തേര മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു.
എന്‍സിപി ബ്ലോക്ക് പ്രസിഡണ്ട് മെഹ്മൂദ് കൈക്കമ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ജനറല്‍സെക്രട്ടറി വസന്തകുമാര്‍ കാട്ടുകുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സുബൈര്‍ പടുപ്പ് വിഷയം അവതരിപ്പിച്ചു പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സിദ്ദീഖ് കൈക്കമ്പ, കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി ഹമീദ് ചേരങ്കൈ, എന്‍ എം സി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ഖദീജ മൊഗ്രാല്‍, എന്‍ വൈ സി ജില്ലാ ട്രഷറര്‍ ജംഷാദ് മൊഗ്രാല്‍, അഷ്റഫ് മദര്‍ ആര്‍ട്സ് തുടങ്ങിയവര്‍ സംസാരിച്ചു. മഞ്ചേശ്വരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി മുഹമ്മദ് ആനബാഗിലു സ്വാഗതവും സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Back to Top