അമേച്വർ തായ് ക്വോൺഡോ അസോസിയേഷൻ ഓഫ് കാസറഗോഡിന് പുതിയ സാരഥികൾ

അമേച്വർ തായ് ക്വോൺ ഡോ അസോസിയേഷൻ ഓഫ് കാസറഗോഡ് പുതിയ ഭരണസമിതി ഭരണ സാരഥികൾ പ്രസിഡന്റ് : വിവി മധു
സെക്രട്ടറി : പ്രകാശ് ബി ഐ
ട്രഷറർ : അഷ്റഫ് എം
കാസർഗോഡ് ജില്ലയിൽ അനുവദിച്ച ഇൻഡോർ സ്റ്റേഡിയങ്ങൾ പണി എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് കായിക മത്സരങ്ങൾക്കായി തുറന്നു കൊടുക്കണമെന്ന് കാസർഗോഡ് ജില്ലാ തായ് ക്വോൺ ഡോ അസോസിയേഷൻ ജനൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ചെറുവത്തൂർ : ചെറുവത്തൂർ തായ് ക്വോൺ ഡോ ആ സ്ഥാന മന്ദിരത്തിൽ വെച്ച് 20/12/22 ചൊവ്വാഴ്ച ജനറൽബോഡി യോഗവും 2022-23 വർഷത്തേക്കുള്ള അമേച്വർ അസോസിയേഷൻ ഓഫ് കാസർഗോഡ് ജില്ലാ ഭരണസമിതി ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ജില്ലാ അസോസിയേഷൻ പ്രസിഡന്റ് എം കുഞ്ഞബ്ദുള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി രതീഷ് വി, ജില്ലാ ഒളിമ്പിക്സ് കമ്മിറ്റി സെക്രട്ടറി എം. അച്യുതൻ മാസ്റ്റർ, ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ ടി. വി. കൃഷ്ണൻ, ഹോക്കി ജില്ലാ സെക്രട്ടറി രാമകൃഷ്ണൻ മാസ്റ്റർ, ഡോ.രാജശേഖരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം. ഷാജി സ്വാഗതം പറഞ്ഞു. വി.വി. മധു വെള്ളിക്കോത്ത് പ്രസിഡണ്ട് ആയും പ്രകാശ് ബി. ഐ പടന്നക്കാട് സെക്രട്ടറി ആയും അഷറഫ് എം.തെക്കിൽ ട്രഷറർ ആയും വൈസ്പ്രസിഡന്റുമാരായി എം. കുഞ്ഞബ്ദുള്ള, കെ. കെ രഞ്ജിത്ത് കുമാർ, ജോയിന്റ് സെക്രട്ടറിമാരായി എം ഷാജി, ജയൻ ബി എക്‌സിക്യൂട്ടീവ് മെമ്പർമാരായി പ്രേം രാജ്, ശരത് വി.വി, ബിജീഷ് ഇ, സ്നേഹ കെ, വിപിൻ ദാസ് വി , പ്രിയേഷ് ആർ എന്നിവരെ തെരഞ്ഞെടുത്തു.