മുട്ടുന്തല മഖാo ഉറൂസിനു തുടക്കമായി

Share

മുട്ടുന്തല ശൈഖ് ഇസ് ഹാഖ് വലിയുള്ളാഹി മഖാo ഉറൂസിനു തുടക്കമായി. മുട്ടുന്തല മുസ്ലിം ജമാഅത് പ്രസിഡന്റ്‌ സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി യുടെ അധ്യക്ഷതയിൽ മുട്ടുന്തല ജുമാ മസ്ജിദ് ചീഫ് ഇമാം അൽ ഹാഫിസ് മഷ് ഹൂദ് ഫൈസി ചോർക്കള ഉൽഗാടനം നിർവഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത ജമാ അത് പ്രസിഡന്റ്‌ സി കുഞ്ഞഹ്‌മദ് ഹാജി പാലക്കി മുഖ്യാതിഥിയായി.മുട്ടുന്തല ദാറുൽ ഉലൂം ഹയർ സെക്കന്ററി മദ്രസ്സ പ്രധാനധ്യാപകൻ യൂസുഫ് ബാഖവി പാലത്തുങ്കര,കൊളവയൽ ജമാ അത് പ്രസിഡന്റ്‌ ബി എം മുഹമ്മദ്‌ കുഞ്ഞി, മുട്ടുന്തല മുസ്ലിം ജമാ അത് ജനറൽ സെക്രെട്ടറി റഷീദ് മുട്ടുന്തല, വൈസ് പ്രസിഡന്റ്‌ ബിസ്മില്ല അബ്ദുള്ള ഹാജി , സെക്രട്ടറി മാരായ മുഹമ്മദ്‌ അഹ്‌മദ്‌, റഹ്മാൻ മുട്ടുന്തല, ഉറൂസ് കമ്മിറ്റി ചെയർമാൻ ഖൈസ് സൺലൈറ്റ്, ജനറൽ കൺവീനർ നൗഫൽ മുഹമ്മദ്‌, ട്രഷറർ ഫൈസൽ കൊത്തിക്കാൽ, ഹബീബ് മാങ്ക്കൂൽ, ബദറുദ്ധീൻ സൺലൈറ്റ്, ലത്തീഫ് പുതിയവളപ്പ്, ഫൈസൽ അബ്ദുള്ള,
നാസർ മാസ്റ്റജി
തുടങ്ങിയവർ ആശംസകൾ നേർന്നു.
ഉറൂസ് കമ്മിറ്റി വൈസ് ചെയർമാൻ ഇസ് ഹാഖ് റഹ്മാൻ സ്വാഗതവും മീഡിയ കമ്മിറ്റി ചെയർമാൻ കെ ടി റിസ്‌വാൻ നന്ദിയും പറഞ്ഞു.

Back to Top