കാഞ്ഞങ്ങാട്പെന്റഗൺ സ്‌ക്വയറിലെ സോക്കർ മാമാങ്കത്തിന് ആവേശപൂർവ്വമായ പര്യവസാനം ; ഭീമൻ കേക്ക് മുറിച്ച്  ആഘോഷിച്ചു

Share

കാഞ്ഞങ്ങാട്പെന്റഗൺ സ്‌ക്വയറിലെ സോക്കർ മാമാങ്കത്തിന് ആവേശപൂർവ്വമായ പര്യവസാനം ; ഭീമൻ കേക്ക് മുറിച്ച്  ആഘോഷിച്ചു

കാഞ്ഞങ്ങാട് : ഖത്തറിനൊപ്പം മറ്റൊരു മിനി ഖത്തറായി മാറിയ കാഞ്ഞങ്ങാട് പെന്റഗൺ സ്‌ക്വയറിലെ സോക്കർ മാമാങ്കത്തിന് ആവേശപൂർവ്വമായ സമാപനം . കഴിഞ്ഞ ഒരു മാസത്തോളമായി ഖത്തറിലെ ഫുട്‍ബോൾ വസന്തം അതിന്റെ തനിമ ഒട്ടും ചോരാതെ തന്നെ കൂറ്റൻ എൽ ഇ ഡി സ്‌ക്രീനിൽ ഡോൾബി ശബ്ദ വിന്യാസത്തിൽ തിയേറ്ററിൽ മികവിൽ ഇവിടെ സൗജന്യമായി പ്രദർശിപ്പിച്ചു വരികയായിരുന്നു . കാഞ്ഞങ്ങാട് നഗരസഭയും ലയൺസ് ക്ലബ് അജാനൂരും സംയുകതമായി സംഘടിപ്പിച്ച പ്രദർശനം സ്റ്റാർട്ട് അപ് കമ്പനിയായ പെന്റഗൺ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് കോർഡിനേറ്റ് ചെയ്തത് . ദിവസവും ആയിരക്കണക്കിന് ഫുട്‍ബോൾ പ്രേമികൾ ഇവിടെ നിന്നും ലോക കപ്പ് ആസ്വദിച്ചിരുന്നു . എന്ന്ാൽ ലോകത്തെ ആവേശത്തെ കൊടുമുടിയിൽ എത്തിച്ച ഫൈനൽ പോരാട്ടം കാണാൻ ഇവിടെ എത്തിയ ജനസാഗരം യഥാർത്ഥത്തിൽ കാഞ്ഞങ്ങാടിനെ സ്തംഭിപ്പിച്ചു . കാഞ്ഞങ്ങാടിന് നവ്യാനുഭവം നൽകിയ ഈ പ്രദർശനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി .

ലയണൽ മെസ്സിയുടെ കിരീടധാരണം ആഘോഷിക്കാൻ എത്തിയ അർജന്റീന ഫാൻസിനെ സാക്ഷിയാക്കിയാണ് സമാപന സമ്മേളനം നടന്നത് . ചടങ്ങിൽ വിശിഷ്ടാത്ഥിയായി സോഷ്യൽ മീഡിയയിൽ വൈറലായ അർജന്റീന ആരാധകൻ മുഹമ്മദ് നിബ്രാസ് പങ്കെടുത്തു . ഇന്ത്യൻ ഫുട്‍ബോൾ താരം മുഹമ്മദ് റാഫി പങ്കെടുക്കും എന്ന് അറിയിച്ചിരുന്നെങ്കിലും വ്യക്തിപരമായ ചില കാരണങ്ങളാൽ എത്താൻ സാധിച്ചില്ല . ലയൺസ് ക്ലബ് പ്രസിഡന്റ് ജൈസൺ തോമസ് അധ്യക്ഷം വഹിച്ച ചടങ്ങ് സിനിമ താരം അഡ്വ: സി ഷുക്കൂർ ഉദ്‌ഘാടനം ചെയ്തു . കടുത്ത അർജന്റീന ആരാധകനും , യുവ വ്യവസായിയുമായ മുജീബ് മെട്രോ സംഭാവന ചെയ്ത ഭീമൻ കേക്ക് എല്ലാവരും കൂടി മുറിച്ചു സന്തോഷം പങ്കിട്ടു .തുടർന്ന് വിജയമരമായ നടത്തിപ്പിന് പെന്റഗൺ കമ്പനി അധികാരികളായ റിയാസ് അമലടുക്കത്തിനും ,റഷീദ് തൊട്ടിയിലിനും , മുഖ്യാഥിതി റിബ്രസിനും മൊമെന്റോ നൽകി ആദരിച്ചു . ഷംസു കോട്ടപ്പുറം , എം ഹമീദ് ഹാജി , വിസ്മയ തീരം നിർമ്മാതാവ് മൂസ പാലക്കുന്ന് , അർജന്റീന ഫാൻ ട്രഷറർ സിദ്ദീഖ് ബാവ നഗർ , ലയൺസ് ഭാരവാഹികളായ ശരീഖ് , സമീർ ഡിസൈൻ , സലാം കെ പി , യൂറോ കുഞ്ഞബ്ദുള്ള , ഷബീർ , ഹസ്സൻ യാഫ , റഷീദ് ചിത്താരി തുടങ്ങിയവർ സംബന്ധിച്ച് . തുടർന്ന് വാമോസ് സംഗീതത്തിന് ചുവട് പിടിച്ച് തങ്ങളുടെ രാജാവിന്റെ കിരീട ധാരണം അർജന്റീന ഫാൻസ്‌ ആഘോഷിച്ചു .

Back to Top