എൻഡോസൾഫാൻ ദുരിത ബാധിതർക്ക് മെഡിക്കൽ ക്യാമ്പ് അപേക്ഷ തീയതി ഡിസം. 31 വരെ നീട്ടി

Share

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായുള്ള മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നതിന് അപേക്ഷ നൽകുന്നതിനുള്ള തീയതി 2022 ഡിസംബർ 31ന് വൈകുന്നേരം 5 മണി വരെ നീട്ടിയതായി ജില്ലാകളക്ടർ അറിയിച്ചു. അപേക്ഷ ഫോറം കാസർഗോഡ് ജില്ലയിലെ എല്ലാ അക്ഷയ സെൻററിലും ലഭ്യമാണ്. അപേക്ഷ പൂരിപ്പിച്ച് ആധാർ ,റേഷൻ കാർഡ്, ചികിത്സാ രേഖകൾ, മെഡിക്കൽ ബോർഡ് / അംഗപരിമിത സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം അവരവരുടെ പഞ്ചായത്തിന് കീഴിലുള്ള സർക്കാർ ആശുപത്രികളിൽ (സി എച്ച് സി | പി എച്ച് സി/ എഫ് എച്ച് സി |താലൂക്ക് ആശുപത്രി ) നൽകേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ സർക്കാർ ആശുപത്രിയുമായി ബന്ധപ്പെടണം. മുൻപ് കലക്ടറേറ്റിലും ദേശീയ ആരോഗ്യ ദൗത്യം കാര്യാലയത്തിലും മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും അപേക്ഷ നൽകിയിട്ടുള്ളവരും പുതിയ മാതൃകയിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് അവരവരുടെ പഞ്ചായത്തിന് കീഴിലുള്ള സർക്കാർ ആശുപത്രികളിൽ നൽകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Back to Top