വിനോദിനി നാലപ്പാടം അവാര്‍ഡ് ശാരദ ടീച്ചര്‍ക്ക്

Share

വിനോദിനി നാലപ്പാടം അവാര്‍ഡ്
ശാരദ ടീച്ചര്‍ക്ക്

രാഷ്ട്രീയ- സാംസ്കാരിക -പ്രവര്‍ത്തകയും പത്ര പ്രവര്‍ത്തകയുമായിരുന്ന വിനോദിനി നാലപ്പാടത്തിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2023ലെ എട്ടാമത് അവാര്‍ഡിന് മുന്‍മുഖ്യമന്ത്രിയും സി.പി.എം ന്‍റെ സമുന്നതനായ നേതാവുമായിരുന്ന ഇ.കെ. നായനാരുടെ ജീവിത പങ്കാളി ശാരദ ടീച്ചറെ തിരഞ്ഞെടുത്തു.
കെ.പി.ആര്‍ന്‍റെ മരുമകളും കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നും ത്യാഗങ്ങള്‍ സഹിച്ച് മുന്നിട്ടിറങ്ങിയ ശാരദ ടീച്ചര്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരോടൊപ്പം ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ച വ്യക്തിത്വത്തിന് ഉടമയാണെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയി
രുത്തി.ഇ.പത്മാവതി, ഡോ.സി.ബാലന്‍, ടി.കെ. നാരായണന്‍, എന്‍. ഗംഗാ
ധരന്‍,കെ.കെ.നായര്‍, സുരേഷ്കുമാര്‍നീലേശ്വരം എന്നിവരങ്ങിയ ബോര്‍ഡ്കമ്മിറ്റിയാണ് വിനോദിനി നാലപ്പാടം അവാര്‍ഡിനായി ശാരദ ടീച്ചറെ തെരഞ്ഞെടു
ത്തത്.

Back to Top