അധ്യാപികയെ അക്രമിച്ച് പണവും ആഭരണവും കവർന്ന സംഭവത്തിൽ ചന്തേര പൊലീസ് കേസെടുത്തു

അധ്യാപികയെ അക്രമിച്ച് പണവും ആഭരണവും കവർന്ന സംഭവത്തിൽ ചന്തേര പൊലീസ് കേസെടുത്തു
ചെറുവത്തൂർ
കുട്ടികൾക്ക് ട്യൂഷനെടുത്ത് വീട്ടിലേക്ക് പോകുമ്പോൾ വയോധികയായ അധ്യാപികയെ അക്രമിച്ച് പണവും ആഭരണവും കവർന്ന സംഭവത്തിൽ ചന്തേര പൊലീസ് കേസെടുത്തു. അക്രമത്തിനിരയായ അധ്യാപിക കണ്ണാടിപ്പാറയിൽ താമസിക്കുന്ന നാരായണി കഴിഞ്ഞദിവസം സ്‌റ്റേഷനിലെത്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ദേശീയപാതയ്‌ക്കരികിൽ ഞാണങ്കൈയിൽ നിർത്തിയിട്ട ഇതര സംസ്ഥാന ലോറിയിൽനിന്നും ഇറങ്ങിവന്നയാളാണ് അക്രമിച്ച് പണം തട്ടിയെടുത്തത്. പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല. സ്ഥലത്തുനിന്നും അധ്യാപികയുടെ കണ്ണട പൊലീസ് കണ്ടെടുത്തിരുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസ് സിസിടിവികൾ പരിശോധിച്ച് തുടങ്ങി.