പുതുക്കൈ തറവാട്ടിൽ അടയാളം കൊടുക്കൽ ചടങ്ങ് നടന്നു കളിയാട്ടം 26 ന് തുടങ്ങും

Share

പുതുക്കൈ തറവാട് കളിയാട്ടം 26 ന് തുടങ്ങും :അടയാളം കൊടുക്കൽ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്:നീലേശ്വരം പുതുക്കൈ തറവാട് കളിയാട്ട ഉത്സവം 26 നും 27 നും നടക്കും.കളിയാട്ടത്തിന് മുന്നോടിയായുള്ള അടയാളം കൊടുക്കൽ ചടങ്ങ് നടന്നു.
കോലധാരികളുടെ ആചാരക്കാരുടെ സാനിധ്യത്തിൽ നടന്ന ചടങ്ങിൽ തറവാട് രക്ഷാധികാരി കെ.ഗോപാലനിൽ നിന്നും സുരേഷ് ബാബു അഞ്ഞൂറ്റാൻ അടയാളം സ്വീകരിച്ചു. തറവാട് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞികൃഷ്ണൻ കൊടവലം, തറവാട് സെക്രട്ടറി കെ. വി. രാജു പിലിക്കോട്, എസ്.കെ.ബാലകൃഷ്ണൻ വെള്ളിക്കോത്ത്, കെ.വി.കൃഷ്ണൻ അതിയാമ്പൂർ, ഗംഗാധരൻ പുല്ലൂർ,
എസ്.കെ.ബാലകൃഷ്ണൻ തായന്നൂർ, പ്രകാശൻ കിനാനൂർ ,ശ്രീജിത്ത് പുല്ലൂർ, കെ.വി. ശാന്ത പുതുക്കൈ എന്നിവർ സംസാരിച്ചു.

Back to Top