ശരിക്കും ഭാവി കാണാൻ കഴിയുന്ന കണ്ണുകളോ; അർജന്റീനയുടെ വിജയം മുൻകൂട്ടി പ്രവചിച്ച ആതോസ് സലോമിയാണ് താരം

Share

ശരിക്കും ഭാവി കാണാൻ കഴിയുന്ന കണ്ണുകളോ; അർജന്റീനയുടെ വിജയം മുൻകൂട്ടി പ്രവചിച്ച ആതോസ് സലോമിയാണ് താരം

ഖത്തർ ലോകകപ്പ് മെസിപ്പട നേടിയതോടെ ലോകമാകെ ചർച്ചകളിൽ നിറയുന്നത് മറ്റൊരാൾ കൂടിയാണ്. ബ്രസിലീയൻ പൗരനായ ആതോസ് സലോമി. ഇദ്ദേഹം ഖത്തർ ലോകകപ്പ് ഫൈനൽ മത്സരം ഉൾപ്പെടെ നടത്തിയ പ്രവചനങ്ങളെല്ലാം സത്യമായിരിക്കുകയാണ്. ഖത്തറിൽ അർജന്റീന ജേതാക്കലാകുമെന്ന് ആതോസ് സലോമി നേരത്തേ തന്നെ പ്രവചിച്ചിരുന്നു. അതിന് മുമ്പും ഫുട്ബോളുമായും മറ്റ് വിഷയങ്ങളിലും ആതോസ് സലോമി നടത്തിയ പ്രവചനങ്ങളെല്ലാം പിന്നീട് സംഭവിക്കുകയായിരുന്നു. ആധുനിക നോസ്ട്രഡാമസ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്.

വെറുതെ വാർത്തകളിൽ നിറയാൻ ഒരു ടീമിന്റെ പേര് പറഞ്ഞതല്ല ആതോസ് സലോമി. ഇദ്ദേഹം ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ പ്രവചനങ്ങളെല്ലാം കിറുകൃത്യമായിരുന്നു. ലോകകപ്പ് പ്രവചനത്തിൽ മാത്രം ഒതുങ്ങുന്നതല്ല ഇദ്ദേഹത്തിന്റെ പ്രവചന ശക്തി. മറ്റ് പല കാര്യങ്ങളും ഇദ്ദേഹം മുൻകൂട്ടി പ്രവചിക്കുകയും പിന്നീട് അതേപടി സംഭവിക്കുകയും ചെയ്തിരുന്നു.

ഖത്തർ ലോകകപ്പ് മത്സരത്തിന്റെ ഫൈനലിൽ അർജന്റീനയും ഫ്രാൻസുമാകും ഏറ്റുമുട്ടുകയെന്നും ഇദ്ദേഹം പ്രചിച്ചിരുന്നു. അർജന്റീന, ബ്രസീൽ, ബെൽജിയം, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ രാശിഫലം വച്ച് ഇവർ ഫെെനലിൽ കളിക്കാൻ സാദ്ധ്യതയുണ്ടെന്നും എന്നാൽ ഇതിൽ കൂടുതൽ സാദ്ധ്യത രണ്ട് ടീമുകൾക്കാണെന്നും സലോമി വെളിപ്പെടുത്തിയിരുന്നു. ഒരു മാസം മുൻപേ ലോകകപ്പിലെ ഫെെനലിസ്റ്റുകൾ അർജന്റീനയും ഫ്രാൻസുമായിരിക്കുമെന്ന് സലോമി പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഖത്തർ ലോകകപ്പ് ഇത്തവണ അർജന്റീന നേടുമെന്നാണ് ആതോസ് സലോമിന്റെ പ്രവചനവും സത്യമായിരിക്കുകയാണ്. സലോമിയുടെ പ്രവചനം ഫുട്ബാളിന്റെ കാര്യത്തിൽ മാത്രമല്ല സംഭവിച്ചിരിക്കുന്നത്. കൊവിഡിന്റെ വരവും, എലിസബത്ത് രാജ്ഞിയുടെ മരണവും എല്ലാം സലോമി നേരത്തെ പ്രവചിച്ചതാണ്.

Back to Top