റോഡിലെ കുഴിക്ക് കുറുകെ പ്രതീകാത്മകമായി പാലം നിർമ്മിച്ചു പ്രതിഷേധിച്ചു.

Share

കാൽനട യാത്ര പോലും ദുസ്സഹമായ ഉപ്പിലിക്കൈ വാഴുന്നോറോടി റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴിക്ക് കുറുകെ പ്രതീകാത്മകമായി പാലം നിർമ്മിച്ചു പ്രതിഷേധിച്ചു.

കാഞ്ഞങ്ങാട് ടൗണിന്റെ മുഖം മിനുക്കി വികസനത്തിന്റെ വീമ്പു പറയുന്ന കാഞ്ഞങ്ങാട് നഗരസഭ പുതുക്കൈ വില്ലേജിനെ അവഗണിക്കുകയാണെന്ന് മുൻ നഗരസഭാ ചെയർമാൻ ഡോ. വി. ഗംഗധാരൻ മാസ്റ്റർ പറഞ്ഞു.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷിബിൻ ഉപ്പിലിക്കൈയുടെ അധ്യക്ഷത വഹിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കാഞ്ഞങ്ങാട് ബ്ലോക്ക്‌ ജനറൽ സെക്രട്ടറി അനിൽ വാഴുന്നോറോടി മുഖ്യ പ്രഭാഷണം നടത്തി.ഐ. എൻ. ടി. യൂ. സി. വനിത വിങ് പ്രസിഡന്റ്‌ ലത സതീഷ്,യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിമാരായ എം. കെ ആലാമി, ചന്ദ്രശേഖരൻ മേനിക്കോട്ട്, സുജിത് പുതുക്കൈ, മനോജ്‌ ഉപ്പിലിക്കൈ, പ്രസാദ് ഉപ്പിലിക്കൈ, പുരുഷോത്തമൻ,ശ്രീനിവാസൻ ചൂട്ടൂവം,സുകുമാരൻ മണ്ഡലം,പത്മനാഭൻ മണ്ഡലം,കുഞ്ഞികൃഷ്ണൻ ചൂട്ടുവം,പ്രശാന്ത് മധുരംങ്കൈ, രാധാകൃഷ്ണൻ മണിയാണി,അനിത, ജിജേഷ് ഉപ്പിലിക്കൈ, ബാബുരാജ്, സിന്ധു അനിൽ, സന്ധ്യ ശ്രീജിത്ത്‌,ജിൻസി ദിലീഷ്,ഊഷ്മ, പ്രസീത, ഷൈജ തുടങ്ങിയവർ സംസാരിച്ചു. ഗോകുൽ ദാസ് സ്വാഗതവും അവിനാഷ് കുണ്ടേന നന്ദിയും പറഞ്ഞു

Back to Top