യൂത്ത് കോൺഗ്രസ്‌ കുണ്ടേന – മധുരംങ്കൈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഹല്യ ഐ ഹോസ്പിറ്റൽ കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെ തിമിരരോഗ നിർണ്ണയ ക്യാമ്പ്

Share

യൂത്ത് കോൺഗ്രസ്‌ കുണ്ടേന – മധുരംങ്കൈ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഹല്യ ഐ ഹോസ്പിറ്റൽ കാഞ്ഞങ്ങാടിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ നേത്ര പരിശോധനയും തിമിരരോഗ നിർണ്ണയ ക്യാമ്പും യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ബി. പി. പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ അവനാഷ് വാഴുന്നോറോടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ നാഷണൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ പ്രഭാകരൻ വാഴുന്നോറോടി, ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി അനിൽ വാഴുന്നോറോടി,യൂത്ത് കോൺഗ്രസ്‌ കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ്‌ ഷിബിൻ ഉപ്പിലിക്കൈ, ഡോ. ലക്ഷ്മി,കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ ചന്ദ്രശേഖരൻ മേനിക്കോട്ട്, മനോജ്‌ ഉപ്പിലിക്കൈ, പ്രസാദ് ഉപ്പിലിക്കൈ, ബാബു പാടിയിൽ,കുഞ്ഞിക്കോമൻ,സുകുമാരൻ മണ്ഡലം, രാജൻ തെക്കേക്കര, കുഞ്ഞികൃഷ്ണ പിഷാരടി,രാധാകൃഷ്ണൻ മണിയാണി, സുന്ദരൻ മാഷ്,അനിൽ മേനിക്കോട്ട് യൂത്ത് കോൺഗ്രസ്‌ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഗോകുൽദാസ് ഉപ്പിലിക്കൈ, ജിജേഷ് ഉപ്പിലിക്കൈ, ബാബുരാജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.യൂത്ത് കോൺഗ്രസ്‌ കുണ്ടേന യൂണിറ്റ് ഭാരവഹികളായ സന്ധ്യ ശ്രീജിത്ത്‌, യദു സുധൻ,ഗോകുൽ, നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി. യൂണിറ്റ് സെക്രട്ടറി സിന്ധു അനിൽ സ്വാഗതവും റോഷിത് കുണ്ടേന നന്ദിയും പറഞ്ഞുl

Back to Top