കാഞ്ഞങ്ങാട് സൗത്ത് നവോദയ ക്ലബ്ബ് കെട്ടിടോൽഘാടനം നടന്നു.

Share

കാഞ്ഞങ്ങാട്:-മൂന്ന് ദശാബ്ദ കാലമായി സാമൂഹ്യ സാംസ്കാരിക മേഖലയിൽ ഇടപെടൽ നടത്തുന്ന കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽപള്ളി കലയറ കേന്ദ്രമായി പ്രവർത്തിക്കുന്ന നവോദയ ക്ലബ്ബ് കലയറ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെയും കലയറ പ്രദേശത്തെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായ കണിയാംകുളം എംവി കണ്ണൻന്റെ സ്മരണയ്ക്കായിനിർമ്മിച്ച ലൈബ്രറി & റീഡിങ് റൂം യും ഉദ്ഘാടനം നടന്നു.
നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത കെട്ടിടോൽഘാടനം നിർവഹിച്ചു.വാർഡ് കൗൺസിലർവി വി. രമേശൻഅധ്യക്ഷനായി ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തി.കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ കാട്ടൂർ ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ക്ലബ്ബിന്റെ ആദ്യകാല പ്രവർത്തകരായ ഡിവി ചന്ദ്രൻ, രാഘവൻ മന്നിയോട്ട്, അബൂബക്കർ , കണ്ണൂർ യൂണിവേഴ്സിറ്റി ബി എ ഹിസ്റ്ററി പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയഡി വി ഗോപിക,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡി. വി അമൽ,സ്നേഹ സത്യൻ,ആര്യ വിജയൻ ,കലയറ അങ്കൺവാടിയിൽ നിന്നും 41 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച അംഗൻവാടി വർക്കർ എം.വത്സലഎന്നിവരെആദരിച്ചു. മാധ്യമപ്രവർത്തകൻ ബഷീർ ആറങ്ങാടിമുഖ്യ പ്രഭാഷണം നടത്തി.
മുൻ കൗൺസിലർഎം മാധവൻ, ഡെപ്യൂട്ടി തഹസിൽദാർ എം എസ് ലെജിൻ, അധ്യാപകരായ പിവി ബാലകൃഷ്ണൻ, ശ്യാമള ഇടമന എന്നിവർ സംസാരിച്ചു. പി.വി ഗംഗൻ, ശ്യാമളഇടമന, സുന കളിയാംകുളം, രഞ്ചിത്ത് ജാനകി എന്നിവർ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ നൽകി.
ക്ലബ്ബ് പ്രസിഡണ്ട് സതീശൻ കലയറ സ്വാഗതവും സെക്രട്ടറി ടി. വി.ഉജിഷ് നന്ദിയും പറഞ്ഞു.
തുടർന്ന് തിരുവാതിര, കൈകൊട്ടികളി, നൃത്തനൃത്യങ്ങൾ തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു.നാടിന്റെ നാനാഭാഗത്തുനിന്നും നിരവധി ആളുകൾ പങ്കെടുത്തു.

Back to Top