മൊറോക്കോയെ മറികടന്ന് ക്രൊയേഷ്യ മൂന്നാം സ്ഥാനത്തെത്തി

Share

ശനിയാഴ്ച നടന്ന വേൾഡ് കപ്പ്‌ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ മൊറോക്കോയെ 2-1 ന് തോൽപ്പിച്ച് ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായി .

ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിന്റെ മൊറോക്കോയ്‌ക്കെതിരെ മിസ്ലാവ് ഒർസിക്കിന്റെ മികച്ച പ്രകടനത്തിൽ ഖത്തറിൽ മൂന്നാം സ്ഥാനവുമായി സ്ഥാനവുമായി സ്ലാറ്റ്‌കോ ഡാലിക്കിന്റെ ക്രൊയേഷ്യ മടങ്ങി .

ഏഴാം മിനിറ്റിൽ ജോസ്‌കോ ഗ്വാർഡിയോളിന്റെ ഹെഡർ ഗോൾ , രണ്ട് മിനിറ്റിനുശേഷം അച്‌റഫ് ദാരിയുടെ
സമനില ഗോൾ ശേഷം 42-ാം മിനിറ്റിൽ ഒർസിക്കിന്റെ വിജയഗോൾ . ലോകകപ്പിലെ മോറോക്കൻ കുതിപ്പിനെ ക്രൊയേഷ്യ തടഞ്ഞതിങ്ങനെ

ക്രൊയേഷ്യൻ ക്യാപ്റ്റൻ ലൂക്ക മോഡ്രിച്ച് തന്റെ അന്താരാഷ്ട്ര കരിയർ തുടരുമെന്ന് 37-കാരൻ പറഞ്ഞു, “താൻ യൂറോ 2024 വരെ കളിക്കുമോ എന്ന് അറിയില്ലെങ്കിലും, അടുത്ത സമ്മർ നേഷൻസ് ലീഗ് ഫൈനൽ വരെയെങ്കിലും കളിക്കാൻ ആഗ്രഹിക്കുന്നു.”

ലോകകപ്പ് സെമിഫൈനലിൽ എത്തുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യമായി മാറി മൊറോക്കോ . അവർ ചരിത്രം സൃഷ്ടിച്ചതോടെ മൊറോക്കോ ബോസ് വാലിദ് റെഗ്രഗുയി പറഞ്ഞു: “ഞങ്ങൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച നാല് ടീമുകളിലൊന്നാണ്

Back to Top