അഭിമാനത്തോടെ ചന്തേര പോലീസ്

Share

അഭിമാനത്തോടെ ചന്തേര പോലീസ്

അറിയപ്പെടുന്ന വക്കീലായ ആളൂർ ഹാജരായിട്ടും വലിയപറമ്പ് മാടക്കാൽ സ്വദേശിക്ക് പോക്സോ കേസിൽ 20 വർഷം കഠിന തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പ്രതിയെ ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സി സുരേഷ് കുമാർ 20 വർഷം കഠിന തടവിനും 50000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവിനും ശിക്ഷ വിധിച്ചു.

കാസറഗോഡ് ജില്ലയിലെ വലിയപറമ്പ വില്ലേജിൽ മാടക്കാൽ സ്വദേശി പ്രദീപനെയാണ് ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 376 എ ബി പ്രകാരവും
പോക്സോ ആക്റ്റ് പ്രകാരവുമാണ് ശിക്ഷ വിധിച്ചത് .

2021 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. 8 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടി കളിക്കാൻ പോയ സമയം പ്രതി കുട്ടി കളിക്കുന്നതിനിടെ മാവിൽ നിന്നും ഇറങ്ങാൻ ആവാതെ സഹായത്തിനായി പ്രതിയെ വിളിക്കുന്ന സമയം പ്രതി ഗൗരവകരമായ ലൈംഗീക ആക്രമണത്തിന്ന് വിധേയമാക്കിയതിന്
ചന്തേര പോലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി. കേസ്സ് റജിസ്റ്റർ ചെയ്തത് അന്നത്തെ ചന്തേര സബ് ഇൻസ്പെക്ടർ ആയിരുന്ന മെൽബിൻ ജോസും കേസ്സ് അന്വേഷണം നടത്തി അന്വേഷണം പൂർത്തീകരിച്ചത് ഇപ്പോഴത്തെ ഇൻസ്‌പെക്ടർ ആയ പി നാരായണന്റെയും , അസി. സബ് ഇൻസ്പെക്ടർ എ.യു. ദിവാകരന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു. കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ ജേക്കബ് എം ടി ആയിരുന്നു.

പ്രതിഭാഗത്തിനായി ഹാജരായത് കേരളത്തിലെ പ്രശസ്തനായ വക്കീൽ ആളൂർ ആണ് .

ഹോസ്ദുർഗ്ഗ് ഫാസ്റ്റ് ട്രാക്ക് കോർട്ട്, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ബിന്ദു പരാതിക്കാരിക്ക് വേണ്ടിഹാജരായി.

പ്രൊസിക്യൂഷൻ എയ്ഡ് ഡ്യൂട്ടി ചെയ്ത സീനിയർ സിവിൽ പോലീസ് ഓഫീസർ ശോഭയുടെ
പ്രയത്നവും പ്രതിക്ക് ശിക്ഷ ഉറപ്പിക്കുന്നതിന് ഏറെ സഹായകമായി.

 

Back to Top