അതിവർഷ ആനുകുല്യം കാലതാമസം കൂടാതെ വിതരണം ചെയ്യുക എസ് ടി യു

Share

കാഞ്ഞങ്ങാട് – അതിവർഷ ആനുകൂല്യങ്ങൾ കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും, ക്ഷേമനിധി അംശാദായം വർദ്ധിപ്പിച്ചതിന് അനുസരിച്ച് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നും കർഷക തൊഴിലാളി ഫെഡറേഷൻ എസ് ടി യു സർക്കാറിനോട് ആവശ്യപ്പെട്ടു.യോഗം ജില്ലാ എസ് ടി യു ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കട്ട ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട്‌ മുഹമ്മദ് കുഞ്ഞി കൂളിയങ്കാൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പ്രസിഡണ്ട് പാറക്കമമ്മുട്ടി വയനാട് മുഖ്യ പ്രഭാഷണം നടത്തി.സംഘടനാ സംവിധാനത്തെ കുറിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് താനൂർ സംസാരിച്ചു. ജില്ലാ എസ് ടി യു സെക്രട്ടറി എൻ.കെ.ഇബ്രാഹിം, അബ്ദുൾ റഹ്മാൻ സെവൻസ്റ്റാർ, അബൂബക്കർ ഞാണിക്കടവ്, ബഷീർ പള്ളംങ്കോട്, മറിയം ഞാണിക്കടവ്, സൈനബ ബാവാനഗർ, നസീബ ഞാണിക്കടവ്, ബീഫാത്തിമ ബാവാ നഗർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എം.കുഞ്ഞാമ്മദ് കല്ലു രാവി സ്വാഗതവും, ഹാഷിം മൊഗ്രാൽ നന്ദിയും പറഞ്ഞു.

Back to Top