കൺമണി രാധാകൃഷ്ണൻ്റ് കവിതാ സമാഹാരം ‘മനസ്സ് ‘ നാളെ ഞായറാഴ്ച നീലേശ്വരം വ്യാപാരഭവനിൽ പ്രകാശനം ചെയ്യും.

നീലേശ്വരം :സാമൂഹിക, സാംസ്കാരിക പ്രവർത്തകൻ കൺമണി രാധാകൃഷ്ണൻ്റെ കവിതാ സമാഹാരമായ മനസ്സ് എന്ന പുസ്തകത്തിൻ്റെ പ്രകാശനം 2022 ഡിസംബർ ‘ 18ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് നീലേശ്വരം വ്യാപാരഭവനിൽ കലാ-സാംസ്കാരിക-സാമൂഹിക മേഖലയിലെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ മുൻ എം.പി പി കരുണാകരൻ ഉദ്ഘാടനം ചെയ്യും, പുസ്തക പ്രകാശനം നിർവ്വഹിക്കുന്നത് ഡോ: വിനയചന്ദ്രൻ മാസ്റ്റർ പ്രൊഫസർ കെ.പി.ജയരാജൻ ആദ്യ പുസ്തകം ഏറ്റുവാങ്ങും, പുസ്തകം പരിചയപ്പെടുത്തുന്നത് ഡോ: വി സജീവൻ മാസ്റ്റർ, നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി പുസ്തക വിതരണം നടത്തും, നഗരസഭ ചെയർപേഴ്സൺ ശ്രീമതി ടി.വി.ശാന്ത അദ്ധ്യക്ഷത വഹിക്കും, എ.വി.സുരേന്ദ്രൻ, എം.രാജൻ, കെ.വി.ദാമോദരൻ, തുടങ്ങി സാമൂഹിക, രാഷ്ടീയ ,സാംസ്ക്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്ത് സംസാരിക്കുന്നു.