പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ്; സി കെ ശ്രീധരന്‍ ഹാജരാകും, വിചാരണ തുടങ്ങുക ഫെബ്രുവരി രണ്ടിന്

Share

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ വക്കാലത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് ഏറ്റെടുത്തു. ഒന്നാംപ്രതി പീതാംബരന്‍ ഉള്‍പെടെ ഒന്‍പതുപേര്‍ക്കായി സി കെ.ശ്രീധരന്‍ ഹാജരാകും.

അടുത്തിടെയാണ് സി.കെ.ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നത് . ഫെബ്രുവരി രണ്ടിനാണ് കേസില്‍ കൊച്ചി സി.ബി.ഐ കോടതിയില്‍ വിചാരണ തുടങ്ങുക

2019 ഫെബ്രുവരി 17നാണ് കാസർകോട് പെരിയ കല്യോട്ട് കേരള സമൂഹത്തെ ആകെ കണ്ണീരിലാഴ്ത്തിയ ഈ സംഭവം നടക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും (21) ശരത് ലാലിനേയും (24) സിപിഐഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആ നാട്ടിലെ യുവതലമുറയെ നല്ലരീതിയിൽ വളർത്തിക്കൊണ്ടു വന്ന രണ്ട് ചെറുപ്പക്കാർ. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ 14 പേരാണ് പ്രതികൾ ഇവരിൽ മൂന്നുപേർ ഇപ്പോൾ ജാമ്യത്തിലാണ്. സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.

കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളുടെ ആവശ്യം പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് 2019 സെപ്റ്റംബർ 30 കേസ് സിബിഐക്ക് വിട്ടിരുന്നു. തുടർന്ന് 14 പ്രതികളെ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും സിബിഐ അന്വേഷണം തടസപ്പെടുകയും ചെയ്തിരുന്നു.

ഇതോടെ കോടതിയെ സമീപിച്ച കൃപേഷിന്റേയും ശരത് ലാലിന്റേയും മാതാപിതാക്കൾ അന്വേഷണത്തിനുവേണ്ടി കോടതിയെ സമീപിച്ചു. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടു. ഇതോടെ സിബിഐ അന്വേഷണം തടയാൻ സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിക്കുകയാണെന്ന വാർത്തകൾ രൂക്ഷ വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.

Back to Top