കാഞ്ഞങ്ങാട് ജെ.സി.ഐക്ക് പുതിയ ഭാരവാഹികൾ. 19ന് സ്ഥാനമേൽക്കും

Share

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജൂനിയർ ചേമ്പർ ഇന്റർനാഷ ണൽ (ജെ.സി.ഐ.) പ്രസിഡണ്ടായി കാഞ്ഞങ്ങാട് പൈരടുക്കത്തെ ഡോ. എ.കെ. രാഹുലിനെയും സെക്രട്ടറിയായി പുതിയകണ്ടത്തെ ചാന്ദേഷ് ചന്ദ്രനയും തിരഞ്ഞെടുത്തു. ട്രഷറർ മാവുങ്കാലിലെ വി. രഞ്ജിത്ത് കുമാർ.

സിസംബർ 19-ന് രാത്രി ഏഴിന് മേലാങ്കോട്ടെ ലയൺസ് ഹാളിൽ നടക്കുന്ന സ്ഥാനമേൽക്കൽച്ചടങ്ങ് ജെ.സി.ഐ. സീനിയർ മെമ്പർ അസോസിയേഷൻ ദേശീയ വൈസ് ചെയർമാൻ കെ. പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്യും.

നിർധനർക്ക് സഹായമാകുന്നതടക്കമുള്ള വിവിധ പദ്ധതികൾ ഈ വർഷം നടപ്പിലാക്കുമെന്ന്

ഭാരവാഹികളായ ബി. സുനിൽ കുമാർ, ഡോ. നിതാന്ത് ബാൽശ്യാം, രതീഷ് അമ്പലത്തറ, മധുസൂദനൻ വെള്ളി ക്കോത്ത്, ജിൻചു കെ. മാത്യു, വിഷ്ണു പ്രസാദ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Back to Top