ജില്ലാ കേരളോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക്ഓവറോൾ ചാമ്പ്യന്മാർ

പെരിയ:-.രണ്ട് ദിവസങ്ങളിലായി ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡ്ചേർന്ന് പെരിയ ശ്രീനാരായണ കോളേജിൽ നടത്തിയ കേരളോത്സവം കലാമത്സരം സമാപിച്ചു. 658 പോയിൻറ് നേടി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി.370 പോയിൻറ് നേടിപരപ്പ ബ്ലോക്ക് രണ്ടാം സ്ഥാനവും354 പോയിന്റ് നേടികാറഡുക്ക ബ്ലോക്ക്മൂന്നാം സ്ഥാനവും നേടി.59 ഇനങ്ങളിലായിആറ് ബ്ലോക്കുകളിൽ നിന്നുംമൂന്ന് നഗരസഭകളിൽ നിന്നും400 ഓളം മത്സരാർത്ഥികൾവിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു.കാഴ്ച പരിമിതികൾ അംഗപരിമിതികൾമാനസിക വൈകല്യമുള്ള വരും മത്സരത്തിൽ പങ്കാളികളായത്ഏറെ ആകർഷകമായി.മികച്ച ജനപങ്കാളിത്തത്തോടെയാണ്. മത്സരങ്ങൾ നടന്നത്.രണ്ട് ദിവസങ്ങളിലുംഎത്തിച്ചേർന്നവർക്കെല്ലാം സംഘാടകസമിതി ഭക്ഷണം നൽകിയിരുന്നു.കഴിഞ്ഞ ഒമ്പതാം തീയതി മുതൽവിവിധങ്ങളായ കായിക മത്സരങ്ങളോടെയാണ്കേരളോത്സവം തുടങ്ങിയത്. സമാപന സമ്മേളനം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി. സമ്മാനവിതരണവും നടത്തി.സിനിമാ താരം പി പി കുഞ്ഞികൃഷ്ണൻ ,ശ്രീവിദ്യ പെരുമ്പളഎന്നിവർ വിശിഷ്ട അതിഥികളായി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള, ജില്ലാ പഞ്ചായത്ത് അംഗം എം മനുസി സി.ജെ സജിത്ത്, , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, ജാസ്മിൻ കബീർ, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻ, അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട്സി ശോഭ,എസ് എൻ ട്രസ്റ്റ് ചെയർമാൻരാജൻ പെരിയ,ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രദീപൻ, യൂത്ത് കോ ഓർഡിനേറ്റർ എ വി ശിവപ്രസാദ് യൂത്ത് പ്രോഗ്രാം ഓഫീസർ പി.സി.ഷീലാസ്എന്നിവർ സംസാരിച്ചു. ക്ഷേമകാരിയാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻഷിനോജ് ചാക്കോസ്വാഗതവും വർക്കിങ് ചെയർപേഴ്സൺ ഫാത്തിമത്ത് ഷംന നന്ദിയും പറഞ്ഞു.