സുബൈദ വധകേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

Share

കാസർകോട്: പെരിയ ആ യമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തി 27 ഗ്രാം സ്വർണാഭരണങ്ങൾ കവർന്ന കേസിലെ ഒ ന്നാം പ്രതി കുഞ്ചാർ കോട്ടക്കണ്ണിയിലെ അബ്ദുൽഖാദറി നെ(34) ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഇന്നുച്ചയോടെയാണ് പ്രതിക്കുള്ള ശിക്ഷ ജഡ്ജി സി. കൃഷ്ണകുമാർ പ്രഖ്യാപിച്ചത്. പ്രതിയെ ഇന്നലെ കോടതി കുറ്റക്കാരനാണെന്ന് കണ്ടത്തിയിരുന്നു.

ഐ.പി.സി 302 വകുപ്പ് പ്രകാരം ജീവപര്യന്തം നട തടവും 50,000 രൂപ പിഴയും ശിക്ഷ മാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധിക തടവ് അനുഭവിക്കണം. ഐ.പി.സി 452 വകുപ്പുപ്രകാരം അഞ്ചുവർഷം കഠിനതടവും 25000രൂപ പിഴയും വിധിച്ചു . പിഴ അടച്ചില്ലെങ്കിൽ ആറു മാസം കഠിന തടവ് അനുഭവിക്കണം ഐ.പി.സി 394 വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും 25000 രൂപയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധികതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. കേ സിലെ മൂന്നാം പ്രതിയായ മാ ന്യയിലെ കെ. അബ്ദുൽ ഹർഷാദിനെ കുറ്റം തെളിയിക്കാൻ സാധിക്കാതിരുന്നതിനെ തുടർന്ന് കോടതി വിട്ടയച്ചിരുന്നു. രണ്ടാം പ്രതിയായ സുള്ള്യ അജ്ജാവരയിലെ അബ്ദുൽ അസീസ്(34) ഇപ്പോഴും ഒളിവിലായതിനാൽ ഇയാൾക്കെതിരായ കേസ് പിന്നീട് പരിഗണിക്കും. നാലാം പ്രതിയായ ബാവ അസീസിനെ കേസിൽ മാപ്പുസാക്ഷിയാക്കിയി രുന്നു. പതിവിന് വിപരീതയായി ഇന്ന് കോടതി നടപടികൾ രാവിലെ 10.30 മണിക്ക് തന്നെ ആരംഭിച്ചിരുന്നു. ലഭിക്കാൻ പോകുന്ന ശിക്ഷയെ കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോൾ പ്രായമായ മാതാപിതാക്കളും ഭാര്യയും മക്കളുമുണ്ടെന്നും ഇവരെ സംരക്ഷിക്കാൻ മറ്റാരുമില്ലെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും അബ്ദുൽ ഖാദർ അഭ്യർഥിച്ചു. എന്നാൽ പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

Back to Top