ജില്ലാ ആശുപത്രിയിലെ അപാകതകൾ തുറന്ന് കാട്ടി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ. പരിഹാരങ്ങൾക്കായി ജില്ലാ കളക്ടർക്ക് കത്ത് നൽകി.

Share

 

ജില്ലാ ആശുപത്രിയിലെ അപാകതകൾ തുറന്ന് കാട്ടി എയിംസ് കാസറ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ചെമ്മട്ടം വയലിലുള്ള കാസറഗോഡ് ജില്ലാ ആശുപത്രിയിൽ കുട്ടികളുടെ ഒ പി വിഭാഗം അടിയന്തിരമായി താഴത്തെ നിലയിൽ സ്ഥാപിക്കുക, പീഡിയാട്രിക് വാർഡിന് സമീപം വാഷ് ക്യാബിൻ സ്ഥാപിക്കുക, ചോർന്നൊലിക്കുന്ന പീഡിയാട്രിക് മേൽക്കൂര അടിയന്തിരമായി മാറ്റുക, ഡയാലിസിസ് വാർഡിൽ മുഴുവൻ മെഷീനുകൾക്കും വൈദ്യുതി ബാക്കപ്പിന് യു.പി.എസ്. സ്ഥാപിക്കുക, ഡയാലിസിസ് വാർഡിൽ ടെക്‌നീഷ്യനെ നിയമിക്കുക, ഡയാലിസിസ് വാർഡിൽ സ്ഥിരം ഡോക്ടറെ നിയമിക്കുക, അൾട്രാ സൗണ്ട് സ്കാനിങ് ആരംഭിക്കുക, ഡെന്റൽ എക്സ്റേ പുനസ്ഥാപിക്കുക, ഡെന്റൽ ഒപി യും ഡെന്റൽ ഒടി യും ഒരേ റൂമിൽ നിന്നും മാറ്റി വ്യത്യസ്ത റൂമുകളിൽ ആക്കുക, എലെവേറ്റർ സ്ഥാപിക്കുക, ഡയാലിസിസ് വാർഡിൽ സെൻട്രലൈസ്ഡ് ഓക്സിജൻ ആക്സസ്സ് ഉണ്ടാക്കുക, ഡയാലിസിസ് വാർഡിൽ ടെലിവിഷൻ സ്ഥാപിക്കുക, നിർധനരായ എ.പി.എൽ.കാരായ ഡയാലിസുകാർക്ക് ചാർജ് കുറക്കുക, ലാബുകൾ താഴത്തെ നിലയിൽ ആക്കുകയും പരിസരത്ത് ടോയ്ലറ്റ് സ്ഥാപിക്കുകയും ചെയ്യുക, പൊട്ടിപ്പൊളിഞ്ഞ ടൈലുകൾ മാറ്റി സ്ഥാപിക്കുക, രാവിലെ വന്ന് വൈകുന്നേരം പോവുന്ന ജീവനക്കാരുടെ വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് ഹോസ്പിറ്റലിന്റെ പുറകിൽ ഒരുക്കുകയും വന്ന് പോകുന്ന രോഗികളുടെ വാഹനങ്ങൾക്ക് ഹോസ്പിറ്റലിന് മുന്നിൽ ഡിഎംഒ ഓഫിസനുടുത്തും ഒരുക്കുക, ആവശ്യമില്ലാത്ത സ്ഥലങ്ങളിൽ വെറുതെ കുറേ ഇരിപ്പിടങ്ങൾ വെച്ചത് എടുത്ത് മെഡിക്കൽ ബോർഡ്‌ നടക്കുന്ന കെട്ടിടത്തിൽ ആവശ്യത്തിന് ഇരിപ്പിടം ഒരുക്കുക, ആശുപത്രിയുടെ പുറം പരിസരത്തും അകം കൊറിഡോറിലും കൂട്ടിയിട്ടിരിക്കുന്ന സ്ക്രാപ്പുകൾ ഉടനെ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് അടിയന്തിര പരിഹാരത്തിനായി ജില്ലാ പ്രസിഡന്റ്‌ ഗണേഷ് അരമങ്ങാനം ജനറൽ സെക്രട്ടറി നാസർ ചെർക്കളം എന്നിവർ കാസറഗോഡ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.

Back to Top