ഹോക്കി കിറ്റ് വിതരണവും അനുമോദനവും നടത്തി

Share

കുന്നുംകൈ: ജില്ലാ ഹോക്കി അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂളുകളിൽ ഹോക്കി പരിശീലനം നൽകുന്ന പദ്ധതിക്ക് വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക എച്ച്.എസ്.എസ് സ്കൂളിലും തുടക്കം കുറിച്ചു.ഇതിന്റെ ഭാഗമായി വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക എച്ച്.എസ്.എസ് സ്കൂളിൽ ഹോക്കി കിറ്റ് വിതരണവും ജില്ലാ ഹോക്കി ടീമിൽ സെലക്ഷൻ ലഭിച്ചവരെ അനുമോദിക്കലും നടന്നു. കേരള ഹോക്കി എക്സിക്യു്ട്ടീവ് അംഗം എം.അച്ചുതൻ മാസ്റ്റർ സ്കൂൾ ഹെഡ്മിസ്ട്രസ് പി.കെ.നിഷ ടീച്ചർക്ക് ഹോക്കി കിറ്റ് കൈമാറി. ചsങ്ങിൽ ജില്ലാ ഹോക്കി ടീമിലേക്ക് സെലക്ഷൻ ലഭിച്ച കായിക താരങ്ങളെ അനുമോദിച്ചു. സ്കൂൾ പി.ടി.എ. പ്രസിഡണ്ട് പത്രോസ് കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി രാജേഷ് ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ ബിന്ദു മുരളീധരൻ,സ്കൂൾ പ്രിൻസിപ്പാൾ റെമിമോൾ , ജില്ലാ ഹോക്കി എക്സിക്യുട്ടീവ് അംഗം ഷെരീഫ് മാടാപ്പുറം, എം.റ്റി.മുബാറക് മാസ്റ്റർ, മദർ പി.ടി.എ.പ്രസിഡണ്ട് അനില വിനോദ് ,കായിക അധ്യാപകൻ കെ.ആർ.സനീഷ് തുടങ്ങിയവർ സംസാരിച്ചു.

Back to Top