കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി കുമാരി പൂജ നടന്നു

Share

കാഞ്ഞങ്ങാട്: ലക്ഷ്മി നരസിംഹമൂർത്തിയുടെ പ്രതിഷ്ഠയും നിത്യ ആരാധനയും വിഷ്ണുമൂർത്തിയുടെ കെട്ടിയാടലുമുള്ള ഉത്തര കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായ കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിലെ കളിയാട്ട ഉത്സവത്തിന്റെ ഭാഗമായി കുമാരി പൂജ നടന്നു. നാടിന്റെ നാനാഭാഗത്തുനിന്നുള്ള ആളുകളുടെ കൂട്ടായ്മയിലാണ് കളിയാട്ടം നടത്തുന്നത്.
അഞ്ചുദിവസത്തെ കളിയാട്ട ഉത്സവത്തിന്റെ മൂന്നാം ദിനത്തിലാണ്അപൂർവ്വമായി നടക്കുന്ന കുമാരി പൂജ നടന്നത് . രണ്ടു വയസ്സു മുതൽ 10 വയസ്സു വരെയുള്ള പെൺകുട്ടികളാണ് കുമാരി പൂജയിൽ പങ്കെടുത്തത്. പൂജയിൽ 50 ബാലികമാർ പങ്കെടുത്തു. ബ്രഹ്മശ്രീ മാങ്കുളം ഗോവിന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് പൂജ നടന്നത്. കുട്ടികളെ ദേവിയായി സങ്കൽപ്പിച്ചാണ് പൂജ നടത്തിയത്. ആദ്യം കുട്ടികളുടെ കാൽപാദം രക്ഷകർത്താക്കൾ കഴുകി പിന്നീട് പൂമാല ചാർത്തി തൊഴുതു വണങ്ങും പിന്നീട് വയസ്സിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം പ്രത്യേകം പൂജ ചെയ്യുകയും അവസാനം പായസം ഉൾപ്പെടെയുള്ള മധുരം നൽകിയാണ് ചടങ്ങ് അവസാനിപ്പിച്ചത്

Back to Top