കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ നടന്നു.

Share

കേരള സ്റ്റേറ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കൺവെൻഷൻ നടന്നു.
കാഞ്ഞങ്ങാട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കേരള സംസ്ഥാന ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ ജില്ലാ കൺവെൻഷൻ കാഞ്ഞങ്ങാട് ബിഗ് മാൾ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്നു. കാസർഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു സ്വാഗതസംഘം കൺവീനർ കെ. വി. ദിനേശൻ അധ്യക്ഷത വഹിച്ചു . കൺവെൻഷനിൽ വച്ച് മുതിർന്ന വ്യാപാരികളായ പാലക്കി കുഞ്ഞാമത്, സി.എച്ച്.ബഷീർ, സി. എച്ച്. അബ്ദുള്ള കുഞ്ഞി, പി.വി. അശോകൻ എന്നിവരെ സംസ്ഥാന പ്രസിഡണ്ട് ബാബു തോട്ടുംകര ആദരിച്ചു.സംസ്ഥാന സെക്രട്ടറി പി. പ്രദീപ്കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറിസത്യൻ പടന്നക്കാട്,വ്യാപാരി ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് ശബരീശൻ കുറുന്തൂർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ രാഘവൻ വെളുത്തുള്ളി സ്വാഗതവും ട്രഷറർ എ. വി. വാമനൻ നന്ദിയും പറഞ്ഞു .

Back to Top