പൊതുകുളങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Share

കാഞ്ഞങ്ങാട്:-സംസ്ഥാന സർക്കാരും , ഫിഷറീസ് വകുപ്പും ചേർന്ന് നടത്തുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള പൊതു കുളങ്ങളിലെ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ മടിക്കൈ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലായി അഞ്ചോളം പൊതുകുളങ്ങളിലാണ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. എരിക്കുളം വയലിൽ ഗ്രാമീണ ക്ലബ്ബുമായി ചേർന്ന്നടത്തുന്നകൃഷിപഞ്ചായത്ത് പ്രസിഡണ്ട് എസ് പ്രീത ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ആലയി, കാലിച്ചാംപൊതി , മലപ്പച്ചേരി, കുളങ്ങാട് എന്നിവിടങ്ങളിലും പ്രവർത്തനം നടന്നു. 8 മാസം കൊണ്ട് പൂർണ്ണവളർച്ചയെത്തുന്ന കാർഫ് ഇനത്തിൽ പെട്ട ആയിരം കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. 700 ഗ്രാം വരെ തൂക്കം വരുന്ന ഇവയെ ഭക്ഷ്യ ആവശ്യങ്ങൾക്കാണ് ഉപയോഗിച്ചു വരുന്നത്. കടൽ മത്സ്യങ്ങളുടെ ലഭ്യത കുറവും, കാലാവസ്ഥ വ്യതിയാനവും പരിഹരിക്കുന്നതിന് ഗുണനിലവാരവും, വിലക്കുറവിലൂടെയും മത്സ്യ വിപണി സജീവമാക്കുന്നതിനാണ് സർക്കാർ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുന്നത്.

സി കെ ഗണേശൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രമോട്ടർഅജിത് കെ ബാലകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി

പി പ്രമോദ്,ബാലകൃഷ്ണൻ,പി സുശാന്ത്,കെ അഭിലാഷ്എന്നിവർ സംസാരിച്ചു.

Back to Top