അഖിലേന്ത്യാ ബീഡി തൊഴിലാളി ഫെഡറേഷൻദേശീയ സമ്മേളനം ഹോസ്ദുർഗ്താലൂക്ക് ബീഡി ലേബേഴ്സ് യൂണിയൻആദ്യകാല പ്രവർത്തകരെ ആദരിച്ചു

Share

അഖിലേന്ത്യാ ബീഡി തൊഴിലാളി ഫെഡറേഷൻദേശീയ സമ്മേളനം
ഹോസ്ദുർഗ്താലൂക്ക് ബീഡി ലേബേഴ്സ് യൂണിയൻആദ്യകാല പ്രവർത്തകരെ ആദരിച്ചു
കാഞ്ഞങ്ങാട്:-അഖിലേന്ത്യാ ബീഡി തൊഴിലാളി ഫെഡറേഷൻ(സിഐടിയു) ഇ മാസം 28 29 തീയതികളിൽ കണ്ണൂരിൽ വച്ച് നടക്കുന്നദേശീയ സമ്മേളനത്തിന്റെ ഭാഗമായിഹോസ്ദുർഗ് താലൂക്ക് ബീഡി ലേബേഴ്സ് യൂണിയൻആദ്യകാലകാല പ്രവർത്തകരെ ആദരിച്ചു
ആദ്യകാലഘട്ടത്തിൽ നിരവധി ആളുകൾക്ക് ആശ്രയമായിരുന്നബിഡി മേഖലയെനല്ല രീതിയിൽ പ്രവർത്തിച്ചുമുന്നോട്ടു നയിച്ച19 ആളുകളെയാണ് ആദരിച്ചത്.
മേഖലയിൽ സജീവമായ ഇടപെടൽ നടത്തിയഎ കെ നാരായണൻ,ഡി വി അമ്പാടി,ടി കുടിയൻ,സി എച്ച് കുമാരൻ,എം രാമൻ,പി നാരായണി,എം പൊക്ലൻ,പി എ നാരായണൻ,കെ വി കുഞ്ഞമ്പു,ടിവി കൃഷ്ണൻ,എം കുഞ്ഞമ്പു,ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ,എം കുഞ്ഞമ്പു,കെ കുഞ്ഞിക്കണ്ണൻ,യു തമ്പാൻ നായർ,എം കുഞ്ഞിരാമൻ,കെ ചന്ദ്രശേഖരൻ,ടിവി സാവിത്രി,കെ കുമാരൻഎന്നിവരെയാണ് ആദരിച്ചത്.
അഖിലേന്ത്യാ ബീഡി തൊഴിലാളി ഫെഡറേഷൻ പ്രസിഡൻറ്കെപി സഹദേവൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ്പി ശാന്തകുമാരി അധ്യക്ഷത വഹിച്ചു.സിഐടിയു ജില്ലാ പ്രസിഡണ്ട് മണിമോഹൻ,വി വി പ്രസന്നകുമാരി,കെ ഭാസ്കരൻ,കെ വി രാഘവൻഎന്നിവർ സംസാരിച്ചുതാലൂക്ക് യൂണിയൻ പ്രസിഡണ്ട് ഡിവി അമ്പാടി സ്വാഗതവുംട്രഷറർ ടി കുട്ടിയൻനന്ദിയും പറഞ്ഞു

Back to Top