കടിഞ്ഞിമൂല ദിവാകരൻ്റെ പാടത്ത് വിളഞ്ഞത് അഞ്ച് ക്വിൻ്റൽ ചേന

നീലേശ്വരം: കേരളീയ സമൂഹത്തിൽ കൃഷി സംസ്കാരം വളർത്തുക, ഭക്ഷ്യ സ്വയം പര്യപ്തതയിലേക്ക് സമൂഹത്തെ നയിക്കുക, പ്രകൃതിയെയും പരിസ്ഥിതിയെയും സംരഷിക്കുക എന്ന ലക്ഷ്യത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കർഷക ശാസ്ത്രജ്ഞൻ കടിഞ്ഞിമൂല ദിവാകരന്റെ തോട്ടത്തിൽ ഒരുക്കിയ ചേനക്കൃഷി വിളവെടത്തു. നെഹ്റു ആട്സ് ആന്റ് സയൻസ് കോളേജ് എൻ സി.സി, എൻ.എസ്.എസ്. യൂനിറ്റുകളുടേയും കോട്ടപ്പുറം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി എൻ.എസ്.സ്. യൂനിറ്റിൻ്റെയും സഹകരണത്തോടെയാണ് ചേന കൃഷി ആരംഭിച്ചത്. വെജിറ്റബിൾ ഫാംസ് ആൻഡ് ബയോഗ്യാസ് അഡീഷണൽ ഡയറക്ടർ ആർ. വീണറാണി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.വി. വിനയരാജ് അദ്ധ്യക്ഷത വഹിച്ചു. ദിവാകരൻ കടിഞ്ഞിമൂല ചേനക്കൃഷി രീതി പരിചയപ്പെടുത്തി. പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ഇൻ ചാർജ് മിനി പി.ജോൺ, എൻ.ഡബ്ല്യു. ഡി.പി.ആർ.എ. ഡപ്യൂട്ടി ഡയറക്ടർ പി. രാഘവേന്ദ്ര, ക്യാപ്റ്റൻ നന്ദകുമാർ കോറോത്ത്, കൃഷി ഓഫീസർ കെ.പി.രേഷ്മ, കെ.വി. പ്രശാന്ത്, ജയ കോറോത്ത്, പി.പി കപിൽ, പി.പി.ദീപ്തി, കെ. രമാവതി, എ.കെ.നാരായണൻ എന്നിവർ സംസാരിച്ചു. അഞ്ച് കിൻ്റൽ ചേനയാണ് വിളവെടുത്തത്. ഗവൺമെൻ്റ് എൽ.പി.സ്കൂൾ, കടിഞ്ഞിമൂല, ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ കോട്ടപ്പുറം എന്നിവിടങ്ങളിൽ ചേന വിതരണം ചെയ്തു.