എൻഡോസൾഫാൻ ക്യാമ്പിന് അപേക്ഷ നൽകൽ മറ്റൊരു ദുരിതം. പരിഹാരം ആവശ്യപ്പെട്ട് എയിംസ് കൂട്ടായ്മ ജില്ലാ കളക്ടർക്ക് പരാതി നൽകി.

Share

 

കാസറഗോഡ് : എൻഡോസൾഫാൻ ദുരിതരുടെ ലിസ്റ്റിൽ പേര് ഉൾപ്പെടുത്താനുള്ള പുതിയ മെഡിക്കൽ ക്യാമ്പിനുള്ള അപേക്ഷ ഫോറം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ സ്വീകരിക്കുന്നത് മറ്റൊരു ദുരിതമാവുന്നു. അപേക്ഷകർ പ്രൈമറി ഹെൽത്ത്‌ സെന്ററിൽ നേരിട്ട് എത്തണമെന്നതിൽ തുടങ്ങി ഒട്ടു മിക്ക നിബന്ധനകളും കടുത്ത വെല്ലുവിളിയാണ് ദുരിതർക്ക് നൽകുന്നത്. പൂർണ്ണമായും ഭാഗികമായും കടുത്ത ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന എൻഡോസൾഫാൻ ഇരകളായ ദുരിതമനുഭവിക്കുന്നവർ പ്രാദേശിക കേന്ദ്രങ്ങളിൽ എത്തുന്നതിന് ജില്ലാ ഭരണകൂടം നൽകിയിട്ടുള്ള നിബന്ധനകൾ ഏറെ കർക്കഷമാണ്. അപേക്ഷ നൽകാൻ നേരിട്ട് വരണം, അപേക്ഷ സ്വീകരിച്ചാൽ തെളിവോ നമ്പറോ നൽകില്ല, കൈ കാലുകൾ പിണഞ്ഞ, കിടപ്പിലായ, മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്ന, വൃക്ക, ഹൃദയ, ഗർഭ പാത്ര, അർബുദ, കരൾ, ട്യൂമർ, ചർമ്മ രോഗികൾക്കൊന്നും കൂടെ കൂടെ പുറത്തിറങ്ങാൻ പറ്റില്ല. ഇവരെയും കൂട്ടി കിലോമീറ്റർ കണക്കിന് യാത്ര ചെയ്യൽ മാതാ പിതാക്കൾക്ക് ദുരിതവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കും. മറ്റൊരാളെ ചുമതലപ്പെടുത്താൻ ഉള്ള സൗകര്യങ്ങൾ ഉണ്ടാവണം. ശാരീരിക പ്രയാസം ഉള്ളവർക്ക് സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് അത് അപേക്ഷക്കൊപ്പം അടക്കം ചെയ്യണമെന്ന നിബന്ധന വലിയ ആഘാതം ഉണ്ടാക്കും. മെഡിക്കൽ ബോർഡിന്റെ പുതിയ സർട്ടിഫിക്കറ്റ് ലഭ്യമാവുക എന്നത് രണ്ട് മുതൽ ആറ് മാസങ്ങൾ വരെ കാത്തിരിപ്പിന്റെ ഒരു അധ്യായമാണ് നിലവിൽ കാസറഗോഡ് ജില്ലയിൽ സമചതമായിട്ടുള്ളത്. സർക്കാർ പെൻഷൻ എണ്ണം കുരക്കുക എന്ന ഒളി അജണ്ടയാണ് ഈ വൈകിപ്പിക്കലിന്റെ പിന്നിൽ ഉള്ളത്.

മുളിയാറിൽ ഒഴിച്ച് ജില്ലയിൽ മറ്റൊരിടത്തും അപേക്ഷ സ്വീകരിച്ചതിന് മറുപടി ആയി ഒരു തെളിവും നൽകിയിട്ടില്ല. അപേക്ഷ ട്രാക്ക് ചെയ്യുന്നതിന് ഇത് ബുദ്ധിമുട്ട് സൃഷ്ട്ടിക്കും. സ്വീകരിച്ചാലും തള്ളിയാലും ആരും അറിയുക പോലും ഇല്ല. തള്ളാനുള്ള കാലേക്കൂട്ടിയുള്ള അജൻഡയുടെ ഭാഗമാവുമോ എന്നതാണ് ഇതിലുള്ള സംശയം. നേരെത്തെ മുതലേ എൻഡോസൾഫാൻ ഇരകൾ സർക്കാരിന് ബാധ്യത ആണ് എന്ന സംസാരങ്ങൾ പല കോണുകളിൽ നിന്നും ഉണ്ടായിരുന്നു. എല്ലാ നിബന്ധനകളും പരിശോധിച്ച് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മുഴുവൻ കാര്യങ്ങൾക്കും ഉടനെ വ്യക്തത വരുത്തണമെന്നും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കൃത്യമായ വിവരണങ്ങൾ ഉടനെ നൽകണമെന്നും എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹികൾ ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു.

ഇത് കൂടാതെ കാസറഗോഡ് കളക്ടറേറ്റിലെ രണ്ടാം നിലയിൽ നിന്നും സെൽ ഓഫീസ് ഗ്രൗണ്ട് ഫ്ലോറിലേക്ക് മാറ്റണമെന്നും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സമൂച്ചയത്തിലെ ജില്ലാ മെഡിക്കൽ ഓഫിസറുടെ കാര്യാലയവും ഗ്രൗണ്ട് ഫ്ലോറിലേക്ക് മാറ്റണമെന്നും എയിംസ് കൂട്ടായ്മ ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരിതർക്ക് രണ്ടാം നില കയറ്റം വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും നിമിഷ നേരെത്തെ പരാതി കൊടുക്കൽ ചടങ്ങിന് കയറ്റിറക്കം വലിയ പരീക്ഷണമാണ് സമ്മാനിക്കുന്നതെന്നും തപ്പാൽ സൗകര്യം അവിടങ്ങളിൽ ലഭ്യമല്ലെന്നും പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

Back to Top