ഭാഷാവൈവിദ്ധ്യ പഠന കേന്ദ്രത്തിന്റെ ഡയറക്ടരായി ഡോ.എ.എം ശ്രീധരൻ ചുമതലയേറ്റു

Share

കാഞ്ഞങ്ങാട്:കണ്ണൂർ സർവകലാശാല കാസർഗോഡ് ചാല ക്യാമ്പസ്സിൽ പുതുതായി ആരംഭിക്കുന്ന ഭാഷാവൈവിദ്ധ്യ പഠന കേന്ദ്രത്തിന്റെ ഡയറക്ടരായി ഡോ.എ.എം ശ്രീധരൻ ചുമതലയേറ്റു..നീലേശ്വരം കാമ്പസ് ഡയറക്ടർ, മലയാള വിഭാഗം തലവൻ ,വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടർ,യു.ജി.സി.എച്ച്.ആർ.ഡി.സി. ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ ഭാഷാ വൈവിധ്യത്തെക്കുറിച്ച് നിരവധി പഠനങ്ങൾനടത്തിയിട്ടുണ്ട്. തുളു മലയാളം നിഘണ്ടു, ബ്യാരി നിഘണ്ടു എന്നിവയുടെ കർത്താവാണ്. തുളുവിലെ ആദ്യ നോവലായ സതി കമലയും ഡി.കെ.ചൗട്ടയുടെ മിത്തബയൽ യമുനക്കയും 1933മുതൽ 2018 വരെയുള്ള 50 ചെറുകഥളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. തുളു നാടോടിപ്പാട്ടുകൾ സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്പതിൽപ്പരം മുത്തശ്ശിക്കഥകൾ സമാഹരിച്ച് പ്രസിദ്ധീകരിക്കാനുളള ഒരുക്കത്തിലാണ് ഡോ: എം.എം.ശ്രീധരൻ

 

 

Back to Top