കാഞ്ഞങ്ങാട് നഗരസഭകുടുംബശ്രീ സി ഡി എസ്സ് വയോജന സംഗമം നടത്തി

Share

കാഞ്ഞങ്ങാട് നഗരസഭകുടുംബശ്രീ സി ഡി എസ്സ് വയോജന സംഗമം നടത്തി
കാഞ്ഞങ്ങാട്:-കുടുംബശ്രീസംസ്ഥാന മിഷൻ എൻ യു എൽ എം റിലേഷൻഷിപ്പ് കേരള പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സി ഡി എസ്സ വയോജന അയൽക്കൂട്ടം സ്നേഹ സംഗമം നടത്തി.കുടുംബശ്രീയുടെ കീഴിലുള്ള 60 വയസ്സ് പൂർത്തീകരിച്ചു സ്ത്രീ പുരുഷ പങ്കാളിത്തമുള്ള അയൽക്കൂട്ടങ്ങളിലെ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ്ഒരു ദിവസം രാവിലെ 10 മണി മുതൽവൈകുന്നേരം അഞ്ചുമണിവരെ നീണ്ടുനിൽക്കുന്നസ്നേഹ സംഗമം നടത്തിയത്.
നഗരസഭയിലെ 43 വാർഡുകളിൽ നിന്നായി സ്ത്രീകളും പുരുഷന്മാരും അടക്കം നിരവധി ആളുകൾസംഗമത്തിൽ പങ്കെടുത്തു.60 വയസ്സ് പൂർത്തീകരിച്ച്വിശ്രമ ജീവിതം നയിക്കുന്നആളുകളുടെശാരീരിക മാനസിക ഉല്ലാസത്തിന് വേണ്ടിയാണ്സംഗമം നടത്തിയത്.വിവിധ മത്സരങ്ങളും,പാട്ടുംകലാപരിപാടികളുമായികോട്ടപ്പുറം ഹൗസ് ഹൗസ് ബോട്ടിൽ ആയിരുന്നു സംഗമം.
നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയർപേഴ്സൺകെ സുജിനി അധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ കോഡിനേറ്റർടിടി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.85 വയസ്സ് പിന്നിട്ടിട്ടുംകലാ മേഖലയിൽസജീവസാന്നിധ്യമായമോനാച്ചയിലെതമ്പായിഅമ്മയെആദരിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായകെ അനീഷശൻ,കെ ലത,കെ സരസ്വതി, കെ.ആയിഷ,സിറ്റി മിഷൻ മാനേജർവിനീഷ് ജോയ്,എൻ യു എൽ എം ജീവനക്കാരായ ഇ. ടി ശ്രീവിദ്യ,കെ രുക്മണി, ,സിഡിഎസ് വൈസ് ചെയർമാൻമാരായകെ വി ഉഷ,പി.ശശികല,കുടുംബശ്രീ അക്കൗണ്ടൻറ് മാരായപി രതിക,പി സുധ,കമ്മ്യൂണിട്ടി കൗൺസിലിർ പി.രാധിക. എന്നിവർ സംസാരിച്ചു.സിഡിഎസ് ഫസ്റ്റ് ചെയർപേഴ്സൺസൂര്യ ജാനകി സ്വാഗതം പറഞ്ഞു.നാടൻ പാട്ട് കലാകാരൻസുരേഷ് പള്ളിപ്പാറയുടെനാടൻ പാട്ടും അരങ്ങേറി.

Back to Top