കാസർകോട് നിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന കാര്‍ റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി, 3 പേര്‍ക്ക് പരിക്ക്

Share

കണ്ണൂര്‍: കണ്ണൂരിൽ റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് കാറ് പാഞ്ഞുകയറി. മൂന്ന് പേർക്ക് പരിക്ക്. രണ്ട് കെഎസ്ഇബി ജീവനക്കാരനും ഒരു വൃദ്ധനും സാരമായി പരിക്കേറ്റു. പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ കായലോട് വെച്ചാണ് അപകടം നടന്നത്. വണ്ടിയോടിച്ച മാധവൻ എന്നയാൾ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ കാസർകോട് നിന്നും വയനാട്ടിലെ വീട്ടിലേക്ക് വണ്ടിയോടിച്ച് പോവുകയായിരുന്നു.

 

Back to Top