ജനങ്ങളെ കണ്ണീരിലാഴ്ത്തുന്ന സർക്കാരായി പിണറായി സർക്കാർ മാറി:പി കെ ഫൈസൽ

Share

 

തൈക്കടപ്പുറം:വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന കേരളത്തിലെ പാവപ്പെട്ടവരുടെ കണ്ണുനീർ കാണാത്ത പിണറായി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും കോവിഡും,പ്രളയവും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയപ്പോൾ സംരക്ഷണം നൽകേണ്ട സർക്കാർ അവസരം മുതലെടുത്ത് അതിന്റെ മറവിൽ അഴിമതി നടത്താനാണ് പിണറായി വിജയനും കൂട്ടരും ശ്രമിച്ചത് എന്നും നീലേശ്വരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ പൗരവിചാരണ വാഹന ജാഥ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ പറഞ്ഞു.

പിൻവാതിൽ നിയമനം നടത്തി ലക്ഷക്കണക്കിന് അഭ്യസ്ഥ വിദ്യരായ ആളുകളുടെ തൊഴിലവസരം നഷ്ടപ്പെടുത്തുകയും യുവാക്കളെ വഞ്ചിക്കുകയും ചെയ്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ പി സി സി യുടെ ആഹ്വാന പ്രകാരം നീലേശ്വരം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക്‌ പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ നയിക്കുന്ന പൗരവിചാരണ വാഹന ജാഥ തൈക്കടപ്പുറത്തുനിന്നും ആരംഭിച്ചു.
ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണന് പതാക കൈമാറി
ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് എം രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഡി സി സി ജനറൽ സെക്രട്ടറിമാരായ മാമുനി വിജയൻ, കെ വി സുധാകരൻ, യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ ശ്രീധരൻ മാസ്റ്റർ,നീലേശ്വരം മണ്ഡലം പ്രസിഡന്റ് പി രാമചന്ദ്രൻ, ചെറുവത്തൂർ മണ്ഡലം പ്രസിഡന്റ് ഒ ഉണ്ണികൃഷ്ണൻ മാസ്റ്റർ, നീലേശ്വരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം രാധാകൃഷ്ണൻ നായർ,ഡോ. കെ വി ശശിധരൻ, ഏറുവാട്ട് മോഹനൻ, കൗൺസിലർമാരായ ഇ ഷജീർ, വിനു നിലാവ്, പി കെ ലത, ബൂത്ത്‌ പ്രസിഡന്റ് എം വി ഗംഗാധരൻ,വി നാരായണൻ തുടങ്ങിയവർ സംസാരിച്ചു.പ്രകാശൻ കൊട്ര നന്ദി രേഖപ്പെടുത്തി

Back to Top