പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയെ ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ ആദരിച്ചു.

Share

 

കാസറഗോഡ് : പ്രമുഖ എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി മുൻ അംഗവുമായ പ്രൊഫ. ഇബ്രാഹിം ബേവിഞ്ചയെ ചെർക്കളം അബ്ദുള്ള ഫൗണ്ടേഷൻ അദ്ദേഹത്തിന്റെ വസതിയിൽ ആദരിച്ചു.

ബേവിഞ്ചയിലെ ഗൃഹാങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ നാസർ ചെർക്കളം ഷാൾ അണിയിച്ച് ആദരവ് ഫലകം കൈമാറി.

കവി പി.എസ്. ഹമീദ് ഉദ്ഘാടനം ചെയ്തു.

ഫൗണ്ടേഷൻ ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. ജാസ്മിൻ കബീർ ചെർക്കളം, എഴുത്തുകാരായ എ.എസ്. മുഹമ്മദ് കുഞ്ഞി, സിദ്ധീഖ് നദ്‌വി ചേരൂർ, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, രവിന്ദ്രൻ പാടി, എരിയാൽ ശരീഫ്, റഹീം തെരുവത്ത്, അത്തീഖ് ബേവിഞ്ച, മുഹമ്മദ് വടക്കേക്കര, ശരീഫ് കൊടവഞ്ചി, ആനന്ദൻ പെരുമ്പള, സൂപ്പി വാണിമേൽ, അഷ്റഫ് ഇടനീർ, എ. അബൂബക്കർ, ഷാഫി ബി.കെ., കുടുംബാഗങ്ങളായാ അബ്ദുൽ റഹിമാൻ, ഷാഹിദ ഇബ്രാഹിം, ഷിബിലി, ശബാന, റിസ്‌വാന, നബീസ, അബ്ദുൽ മജീദ് കെ.എ. മഞ്ചേശ്വരം,

കെ.പി. അബ്ദുൽ നിസാർ, മാലിക് ചെങ്കള, നൗഷാദ് സി.ച്ച്., ബഷീർ എം ചേരൂർ, ഷറഫുദ്ദീൻ ബെവിഞ്ച, സി.എ. അഹമ്മദ്‌ കബീർ, നിഷ മുഹമ്മദ്‌ നാസർ തുടങ്ങിയവർ ആശംസകൾ നേർന്നു.

സെക്രട്ടറി ജനറൽ ബി. അഷ്റഫ് സ്വാഗതവും പ്രൊഫ.ഇബ്രാഹിം ബേവിഞ്ച ആദരവിന് നന്ദിയും പ്രകടിപ്പിച്ച് സംസാരിച്ചു.

Back to Top