ഹെലികോപ്ടർ റൈഡുമായി ബേക്കൽ ബീച്ച് ഫെസ്റ്റിവൽ ഡിസം.24 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Share

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവൽ ഡിസം. 24 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 26 ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും 27 ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും ബീച്ച് ഫെസ്റ്റിവലിൽ മുഖ്യാതിഥികളാകും.
18 ന് ബേക്കൽ ബീച്ചിൽ നൂറോളം കലാകാരികൾ പങ്കെടുക്കുന്ന ഫ്ലാഷ് മോബ് നടക്കും.
ബീച്ച് ഫെസ്റ്റിവലിൻ്റെ ഭാഗമായി ഹെലികോപ്റ്റർ റൈഡുമുണ്ടാകും,
ഹെലികോപ്റ്റർ റൈഡ് ടിക്കറ്റ് വിൽപ്പന സി എച്ച് കുഞ്ഞമ്പു എം എൽ എ സമീറിന് നൽകി നിർവഹിച്ചു.
ഡിസംബർ 20ന് ഉച്ചയ്ക്ക് 3 മണിക്ക് വിളംബര ഘോഷയാത്ര സംഘടിപ്പിക്കും
ഏഴുരാജ്യങ്ങളിലെ ആളുകൾ പങ്കെടുക്കുന്ന കൈറ്റ് ഫെസ്റ്റിവൽ ഡിസംബർ 31ന് നടക്കും.

ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ സംഘാടകസമിതി യോഗത്തിൽ ചെയർമാൻ സി എച്ച് കുഞ്ഞമ്പു എംഎൽഎ അറിയിച്ചതാണിത് – ജില്ലാ പഞ്ചായത്ത് പ്രസിഡൻ ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ, പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുമാരൻ ഉദുമ പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്മി മാനേജിംഗ് ഡയറക്ടർ പി. ഷിജിൻ സ്വാഗതവും ഹക്കീം കുന്നിൽ നന്ദിയും പറഞ്ഞു. സംഘാടക സമിതി സബ്കമ്മിറ്റിചെയർമാൻമാരും കൺവീനർമാരും കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു

Back to Top