കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത്‌ലാബ്‌ സജ്ജംമായി, ചെലവേറിയ ഹൃദ്രയ ശസ്‌ത്രക്രിയ ഇനി കുറഞ്ഞനിരക്കിൽ.

Share

കാഞ്ഞങ്ങാട്:ജില്ലാ ആശുപത്രിയിൽ കാത്ത്‌ലാബ്‌ കൂടി സജ്ജമായതോടെ ചെലവേറിയ ഹൃദ്രയ ശസ്‌ത്രക്രിയയും ചികിത്സയും കുറഞ്ഞനിരക്കിൽ ലഭിക്കാൻ വഴിയൊരുങ്ങി. പുതുവത്സരത്തിൽ കാർഡിയോളജി ഐസിയുവും കാത്ത് ലാബും പ്രവർത്തിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.

അടുത്ത ആഴ്ച ആൻജിയോ​ഗ്രാം ആരംഭിക്കും.തുടർന്ന്‌ ഹൃദയത്തിലെ ബ്ലോക്ക്‌ നീക്കുന്ന ആൻജിയോ പ്ലാസ്റ്റിയും. കാർഡിയോളജി ഐസിയുവിൽ പുതുതായി ജീവനക്കാരെയും നിയമിക്കും. 45 ലക്ഷത്തിന്റെ എക്കോ മെഷീനും ടിഎംടി യന്ത്രവും ഉടനെത്തും.

നിലവിൽ ഒരു കാർഡിയോളജിസ്റ്റിന്റെ സേവനമാണുള്ളത്‌ . ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഒപിയും മറ്റ് ദിവസങ്ങളിൽ ഇക്കോ പരിശോധനയുമാണ്. 30 പേർക്കാണ് ഒരുദിവസം പരിശോധന നടക്കുന്നത്. കാത്ത് ലാബ് പ്രവർത്തനം തുടങ്ങുന്നതോടെ പേസ് മേക്കർ ചികിത്സയും നടത്താം.ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ പമ്പിങ് കുറയുന്നത് പരിഹരിക്കാനുള്ള ഐഡിഡി സംവിധാനവുംവരും. രണ്ട് കാർഡിയോളജിസ്റ്റുകളുടെയും അനുബന്ധ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സേവനംകൂടി ലഭ്യമാകുന്നതോടെ 24 മണിക്കൂറും കാർഡിയോജി വിഭാഗം പ്രവർത്തിപ്പിക്കാമെന്ന് ആർഎംഒ ഡോ. ശ്രീജിത്‌ മോഹൻ പറഞ്ഞു.

എക്കോ ടെസ്‌റ്റിന്‌ എപിഎൽ വിഭാഗത്തിന്‌ 800 രൂപയും ബിപിഎൽ വിഭാഗത്തിന്‌ 600 രൂപയുമാണ്‌ ഈടാക്കുക. ആൻജിയോഗ്രാമിന്‌ 5000 രൂപയും ആൻജിയോ പ്ലാസ്‌റ്റിക്‌ 72000 രൂപയും. സർക്കാരിന്റേതുൾപ്പെടെ വിവിധ ഇൻഷുറൻസ്‌ സൗകര്യവും ലഭിക്കും.

 

Back to Top