ആർ.ആർ സോമനാഥൻ മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൺ ഇൻഡോർ കോർട്ട് ഉദ്ഘാടനം ചെയ്തു

ആർ.ആർ സോമനാഥൻ മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൺ ഇൻഡോർ കോർട്ട് ഉദ്ഘാടനം ചെയ്തു
നീലേശ്വരം : ആർ.ആർ.സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ നീലേശ്വരം പട്ടേന ബ്ലോക്ക് ഓഫിസ് റോഡിൽ നിർമിച്ച ആർ.ആർ സോമനാഥൻ മെമ്മോറിയൽ ഷട്ടിൽ ബാഡ്മിന്റൺ ഇൻഡോർ കോർട്ട് ഉദ്ഘാടനം ചെയ്തു. 30 ലക്ഷം രൂപ ചിലവിലാണ് ഇൻഡോർ കോർട്ട് നിർമിച്ചത്. നീലേശ്വരം നഗരസഭാധ്യക്ഷ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർപഴ്സൻ നീലേശ്വരം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ദാക്ഷായണി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗവും ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റും ആയ ടി.വി.ബാലൻ മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർ കെ.ജയശ്രീ, മുൻ കൗൺസിലർ പി.വി.രാമചന്ദ്രൻ, ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഡോ.വി.സുരേശൻ, പള്ളിക്കര കോസ്മോസ് ക്ലബ് പ്രസിഡന്റ് അഡ്വ.പി.ബാബുരാജ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഇ.കെ.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എ.വി.സുരേന്ദ്രൻ സ്വാഗതവും സൊസൈറ്റി സെക്രട്ടറി പി.കെ.വിജയൻ നന്ദിയും പറഞ്ഞു. കുവൈത്തിൽ നടന്ന ഏഷ്യൻ യൂത്ത് അത്ലറ്റിക് മീറ്റിൽ ഡിസ്കസ് ത്രോയിൽ സിൽവർ മെഡൽ നേടിയ ചെറുവത്തൂർ മയ്യിച്ച കെ.സി.ത്രോസ് അക്കാദമിയിലെ കെ.സി.സർവാനെ ആദരിച്ചു. കിടപ്പുരോഗികൾക്ക് സഹായ ഉപകരണങ്ങളും വിതരണം ചെയ്തു.