നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്‌ യോഗം ആവശ്യപ്പെട്ടു.

Share

പൂച്ചക്കാട് : കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ്‌ യൂണിറ്റ് രൂപീകണ യോഗം കിഴക്കേകരയിൽ നടന്നു. നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

കെ കെ എൻ ടി യു സി ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, യൂത്ത് കോൺഗ്രസ്‌ കാസറഗോഡ് ജില്ലാ സെക്രട്ടറി ബി. ബിനോയ്‌, ബൂത്ത്‌ പ്രസിഡന്റ് രത്നാകരൻ കിഴക്കേകര, യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി എസ് കെ സാജൻ, ദാമോദരൻ അടുക്കം, രാഘവൻ മേസ്തിരി, പ്രഭാകരൻ കിഴക്കേകര, ദിനേശൻ കിഴകേക്കര, പ്രസാദ് പുതിയവളപ്പിൽ, മുരളി തൊട്ടി തുടങ്ങിയവർ സംസാരിച്ചു.

പ്രസിഡന്റായി ദാമോദരൻ അടുക്കത്തിനെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറിയായി മുരളി തോട്ടി, ട്രഷററായി രാഘവൻ മേസ്തിരി കിഴക്കേകരയെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ്മാരായി രത്നാകരൻ കിഴക്കേകര, നാരായണൻ അടുക്കം,
പ്രഭാകരൻ കരിമ്പുവളപ്പിൽ തുടങ്ങിയവരെയും
ജോ. സെക്രട്ടറിമാരായി സുനിൽ ചാപ്പയിൽ
പ്രസാദ് കരിമ്പുവളപ്പിൽ
തുടങ്ങിയവരെയും നിയമിച്ചു.

ദിനേശൻ കിഴക്കേകര,ദീപു അടുക്കം, ബി. ബിനോയ്‌, എസ് കെ സാജൻ, പ്രസാദ് പുതിയ വളപ്പിൽ, മോഹൻ അടുക്കം, ഗോപാലൻ കിഴക്കേവളപ്പിൽ,
സുധാകരൻ കളയിൽ
സതീശൻ കുളത്തുങ്കാൽ, അപ്പകുഞ്ഞി അടുക്കം തുടങ്ങിയവർ അംഗങ്ങളായ യൂണിറ്റാണ് നിലവിൽ വന്നത്.

Back to Top