എൻ.സി.പി ഭാരവാഹികൾക്ക് സ്വീകരണവും ഫണ്ട് പിരിവ് ഉദ്ഘാടനവും ജില്ല പ്രസിഡണ്ട് കരീം ചന്തേര ഉദ്ഘാടനം ചെയ്തു.

Share

കാഞ്ഞങ്ങാട് : എൻ.സി.പി. കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന, ജില്ലാ ഭാരവാഹികൾക്ക് സ്വീകരണ പരിപാടിയും സംസ്ഥാന ഫണ്ട് പിരിവിന്റെ ഉൽഘാടനവും നടത്തി.
സമ്മേളനം ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ. വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരത്തെ
കെ.പി അരവിന്ദാക്ഷൻ ആദ്യതുക കൈമാറി. സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ അഡ്വ. സി. വി ദാമോദരൻ, വൈസ് പ്രസിഡന്റ് ടി. ദേവദാസ്, ട്രഷറർ ബെന്നി നാഗമറ്റം, സംഘടന ജനറൽ സെക്രട്ടറി വസന്ത കുമാർ കാട്ടുകുളങ്ങര, ജനറൽ സെക്രട്ടറിമാരായ എ. ടി വിജയൻ, സുകുമാരൻ ഉദിനൂർ, സിദ്ധിഖ്‌ കൈകമ്പ, ദാമോദരൻ ബെള്ളിഗെ, എൻ. വൈ. സി ജില്ലാ പ്രസിഡന്റ് സതീഷ് പുതുച്ചേരി, ജനറൽ സെക്രട്ടറി രാഹുൽ നിലാങ്കര, ബ്ലോക്ക് പ്രസിഡന്റ് ടി. നാരായണൻ, ജോസഫ് വടകര, എൻ. എം. സി ജില്ലാ പ്രസിഡന്റ് ഖദീജ മൊഗ്രാൽ, ജില്ലാ ട്രഷറർ ബീഫാത്തിമ കുണിയ, സംസ്ഥാന എക്‌സിക്യൂട്ടീവ് മെമ്പർ എൻ. ഷമീമ തുടങ്ങിയവർ പ്രസംഗിച്ചു. കെ. ശ്രീധരൻ സ്വാഗതവും മോഹനൻ നന്ദിയും പറഞ്ഞു.

Back to Top