നവോത്ഥാന ചിത്രമതിൽ സി എച്ച് കുഞ്ഞമ്പു എം എൽ എ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.

Share

നവോത്ഥാന ചിത്രമതിൽ
വരച്ച് തുടങ്ങി  സി എച്ച് കുഞ്ഞമ്പു എം എൽ എ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ഉദ്ഘാടന ചടങ്ങിൽ ചിത്രം വരച്ചു.

സാംസ്കാരിക വകുപ്പിന്റെ കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ബേക്കൽ ആർട്ട് പ്രൊജക്റ്റ് കാസർഗോഡ് ബേക്കൽ ബീച്ച് പാർക്കിലെ കോട്ടക്കുന്നിൽ ആരംഭിച്ചു ബേക്കൽ റിസോട്സ് ഡെവലപ്മെൻറ് കോർപ്പറേഷനുമായി സഹകരിച്ചാണ് ബേക്കൽ ആർട്ട് പ്രോജക്ട് സംഘടിപ്പിക്കുന്നത് .രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രകാരന്മാരായ അഭിമന്യു ജി., അജിത് കുമാർ ജി , അലക്സാണ്ടർ ദേവസ്യ ,അരുണ ആലഞ്ചേരി ,വീരേന്ദ്ര പാണി, ആർ ലീനരാജ് , ജീതിൻ രംഗർ, മുകേഷ് ശർമ, . ഒ സി മാർട്ടിൻ ,രാജശേഖർ, രാജേന്ദ്രൻ പുല്ലൂർ ശബരി ,, സഞ്ജീവ്സോമ്പിപേർ സുമേഷൻ കെ ,
എം ടി ജയലാൽ , എസ് എൻ സുജിത്ത് , സുനിൽ വല്ലാർപാടം, വിനോദ് അമ്പലത്തറ ,ബിനുരാജ് കലാപീഠം എന്നിവരാണ് പങ്കെടുക്കുന്നത
. കേരള ലളിത കലാ അക്കാദമി ചെയർമാൻ
മുരളി ചീരോത്ത് സെക്രട്ടറി എൻ. ബാലമുരളികൃഷ്ണൻ എന്നിവർ നേതൃത്വം നൽകുന്നു.രാവിലെ പ്രമുഖ ചരിത്രകാരൻ ഡോ സി. ബാലനുമായി ചിത്രകാരർ സംവദിച്ചു പൊതു ഇടങ്ങൾ സാംസ്കാരിക മുന്നേറ്റത്തിന് വേദിയായി മാറ്റുക എന്നതാണ് ചിത്രം മതിലിന്റെ ലക്ഷ്യമെന്ന് മുരളി ചീരോത്ത് പറഞ്ഞു

Back to Top